ആക്ഷേപത്തില്‍ വിശദീകരണം; അലര്‍ട്ട് നല്‍കാന്‍ വൈകിയിട്ടില്ല, മുന്നറിയിപ്പ് നല്‍കുന്നത് ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷം -സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി
text_fieldsതിരുവനന്തപുരം: റെഡ് അലര്‍ട്ട് നല്‍കാന്‍ വൈകിയെന്ന ആക്ഷേപത്തില്‍ വിശദീകരണവുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. മഴ മുന്നറിയിപ്പ് നല്‍കുന്നത് നിരവധി ശാസ്ത്രീയ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണെന്നും ദുരന്ത നിവാരണ അതോറിറ്റി സെക്രട്ടറി ഡോ. ശേഖര്‍ കുര്യാക്കോസ് പറഞ്ഞു. വെള്ളിയാഴ്ച വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നും മഴ മുന്നറിയിപ്പ് നല്‍കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഡോ. ശേഖര്‍ കുര്യാക്കോസ് കൂട്ടിച്ചേർത്തു.
ആദ്യം ഓറഞ്ച് അലര്‍ട്ട് നല്‍കുന്നതും പിന്നീട് അതില്‍ മാറ്റം വരുത്തുന്നതുമെല്ലാം സ്വാഭാവികമാണ്. മൂന്ന് മണിക്കൂറുകള്‍ അടുപ്പിച്ച് മുന്നറിയിപ്പുകള്‍ നൽകാറുണ്ട്. റഡാറിലെ ഡാറ്റ മാറുന്നതിന് അനുസരിച്ചാണ് മാറ്റങ്ങള്‍ വരുത്തുന്നത്. ഇപ്പോള്‍ പെയ്യുന്ന മഴയുടെ തീവ്രത കുറയുമെന്നും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇത് ഏതെല്ലാം സ്ഥലങ്ങളാണ് എന്നത് ഇപ്പോള്‍ കൃത്യമായി പ്രവചിക്കുന്നതിന് പരിമിതികളുണ്ട്. വെള്ളിയാഴ്ചയോട് അടുപ്പിച്ചാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അലര്‍ട്ടുകള്‍ നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാറിന് റോളില്ലെന്ന് റവന്യൂ മന്ത്രി എ.പി. അനില്‍ കുമാർ. അലര്‍ട്ടുകള്‍ അനുസൃതമായി മാത്രമല്ല സര്‍ക്കാർ സദാ സമയത്തും എല്ലാ മുന്‍കരുതലും തയാറെടുപ്പുകളും നടത്തിവരികയാണ്. രാത്രിയുടനീളം ഉദ്യോഗസ്ഥരും സര്‍ക്കാരും സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്. ഇപ്പോഴും പല പ്രദേശങ്ങളിൽ മഴയുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. അണക്കെട്ടുകളുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ട.
അണക്കെട്ടുകളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, അണക്കെട്ടുകളിലെ ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നൊരുക്കങ്ങളുടെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയാലും ക്യാമ്പുകളിലേക്ക് മാറാന്‍ ഇപ്പോഴും ചിലർ വിമുഖത കാണിക്കുന്നുണ്ട്. അപകടമെന്ന് കണ്ടാല്‍ ഇവരെയും മാറ്റാൻ നിര്‍ദേശം നൽകിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിര്‍ദേശമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, റവന്യൂ വകുപ്പ് കുറച്ചുകൂടി കാര്യക്ഷമമായി ഇടപെടണമെന്നും ആറന്മുളയിലേക്ക് കൂടുതൽ സർക്കാർ സഹായം വേണമെന്ന് അബിൻ വർക്കി എം.എൽ.എയും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

