Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കൗണ്ടുകൾ...

അക്കൗണ്ടുകൾ തുറപ്പിച്ച്​ ലക്ഷങ്ങളുടെ തട്ടിപ്പ്:​ ചെർപ്പുളശ്ശേരി സ്വദേശി അറസ്​റ്റിൽ

text_fields
bookmark_border
അക്കൗണ്ടുകൾ തുറപ്പിച്ച്​ ലക്ഷങ്ങളുടെ തട്ടിപ്പ്:​ ചെർപ്പുളശ്ശേരി സ്വദേശി അറസ്​റ്റിൽ
cancel

കാ​സ​ർ​കോ​ട്​: ആ​ളു​ക​ളെ ക​ണ്ണി​ചേ​ർ​ത്ത്​ ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ൾ തു​റ​പ്പി​ച്ച്​ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ്​ ന​ട​ത്തി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്​​റ്റി​ൽ. പാ​ല​ക്കാ​ട്​ ചെ​ർ​പ്പു​ള​ശ്ശേ​രി​യി​ലെ ഷ​റ​ഫു​ദ്ദീ​ൻ (32) ആ​ണ്​ അ​റ​സ്​​റ്റി​ലാ​യ​ത്. മ​ഞ്ചേ​ശ്വ​രം സ്വ​ദേ​ശി അ​ബ്​​ദു​ൾ റാ​സി​ഖ്​ കാ​സ​ർ​കോ​ട്​​ സി.​െ​എ​ക്ക്​ ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

ബു​ധ​നാ​ഴ്​​ച രാ​ത്രി​യി​ൽ ന​ഗ​ര​ത്തി​ലെ ലോ​ഡ്​​ജി​ൽ​െ​വ​ച്ചാ​ണ്​ ഷ​റ​ഫു​ദ്ദീ​ൻ പി​ടി​യി​ലാ​യ​ത്. 14 ബാ​ങ്ക്​ പാ​സ്​​ബു​ക്കു​ക​ളും അ​ത്ര​യും എ.​ടി.​എം കാ​ർ​ഡു​ക​ളും അ​ക്കൗ​ണ്ട്​ ഉ​ട​മ​ക​ളു​ടെ മൊ​ബൈ​ൽ സിം​കാ​ർ​ഡു​ക​ളും 9000 രൂ​പ​യും ഇ​യാ​ളി​ൽ​നി​ന്ന്​ ക​ണ്ടെ​ത്തി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്​​ത​പ്പോ​ഴാ​ണ്​ ത​ട്ടി​പ്പി​ന്​ പി​ന്നി​ൽ വ​ൻ ശൃം​ഖ​ല​യാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​യ​തെ​ന്ന്​ ടൗ​ൺ സി.​െ​എ സി.​എ. അ​ബ്​​ദു​റ​ഹീം പ​റ​ഞ്ഞു. അ​ബ്​​ദു​ൾ റാ​സി​ഖി​ന്​ പു​റ​മെ മ​റ്റ്​ ര​ണ്ടു​പേ​ർ കൂ​ടി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

ഫേ​സ്​​ബു​ക്കി​ൽ പ്ര​തി​ഭാ വൈ​ഷ്​​ണ​വി എ​ന്ന പേ​രി​ൽ വ്യാ​ജ അ​ക്കൗ​ണ്ട്​ തു​റ​ന്നാ​ണ്​ ഷ​റ​ഫു​ദ്ദീ​ൻ ആ​ളു​ക​െ​ള ആ​ക​ർ​ഷി​ച്ച​ത്. ഷ​റ​ഫു​ദ്ദീ​നു മു​ക​ളി​ലെ ക​ണ്ണി​യാ​ണ്​ സൂ​ത്ര​ധാ​ര​ൻ. ഷ​റ​ഫു​ദ്ദീ​ൻ 147 പേ​രെ​കൊ​ണ്ട്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട്​ തു​റ​പ്പി​ച്ചു. മി​നി​മം ബാ​ല​ൻ​സ്​ തു​ക​യാ​യ 500 രൂ​പ​യും സിം​കാ​ർ​ഡി​നും മ​റ്റു​മു​ള്ള ചെ​ല​വും അ​ക്കൗ​ണ്ട്​ തു​ട​ങ്ങു​ന്ന​യാ​ൾ​ക്കു​ള്ള പ്ര​തി​ഫ​ല​വു​മ​ട​ക്കം 3750 രൂ​പ​യാ​ണ്​ ഒ​രാ​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്. പാ​സ്​​ബു​ക്കും സിം​കാ​ർ​ഡും എ.​ടി.​എം കാ​ർ​ഡും വാ​ങ്ങി​യ​ശേ​ഷ​മാ​ണ്​ പ​ണം ന​ൽ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbank fraudmalayalam news
News Summary - Account Lacks Cherpulassery-kerala News
Next Story