മടങ്ങിയെത്തുന്ന പ്രവാസികൾക്കായി 1.16 ലക്ഷം മുറികൾ സജ്ജം
text_fieldsകൊച്ചി: മടങ്ങിവരുന്ന പ്രവാസികൾക്ക് ഒരുക്കിയ സൗകര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഹൈകോടതിയിൽ റിപ്പോർട്ട് നൽകി. നാട്ടിലെത്തുന്നവരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ 1,16,500 മുറികളാണ് സജ്ജമാക്കിയത്.
സ്വന്തം ചെലവിൽ താമസിക്കാൻ ഹോട്ടലുകളിലും റിസോർട്ടുകളിലുമടക്കം 9000 മുറികൾ ഒരുക്കുകയും വേണ്ടിവന്നാൽ ഉപയോഗിക്കാൻ 4694 കെട്ടിടങ്ങളുടെ പട്ടിക തയാറാക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റേഡിയങ്ങൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവയും പട്ടികയിലുണ്ട്.
82,566 കിടക്കകൾ ഇവിടെയുണ്ട്. 40,000 പരിശോധനകൾ നടത്താനുള്ള ആർ.ടി-പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് ജില്ലകൾക്ക് ഇതുവരെ 13.45 കോടി രൂപ കോവിഡ് പ്രതിരോധ നടപടികൾക്കായി നൽകിയതായും വിശദീകരണത്തിൽ പറയുന്നു.
മേയ് ആറുവരെ 9572 ഗർഭിണികളടക്കം 4.52 ലക്ഷം പ്രവാസികളാണ് മടങ്ങിവരാൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജില്ലകൾതോറും നിരീക്ഷണത്തിന് നോഡൽ ഒാഫിസർമാരെ നിയമിച്ചിട്ടുണ്ട്. കോവിഡ് കെയർ സെൻററുകളുടെ സുരക്ഷ ജില്ല പൊലീസ് അതോറിറ്റികൾക്കാണെന്നും റിപ്പോർട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
