കാർ കൊക്കയിലേക്ക് മറിഞ്ഞ് സി.പി.എം നേതാവിൻെറ മകൻ മരിച്ചു
text_fieldsതിരുവനന്തപുരം: സി.പി.ഐ (എം) ഇടുക്കി ജില്ലാ കമ്മിറ്റിയംഗവും കുടുംബാംഗങ്ങളും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മകൻ മരണമടഞ്ഞു. മൂന്നു പേർക്ക് പരിക്കേറ്റു. പണിക്കൻകുടി ഞാറക്കുളം മഞ്ജുഷ്(34) ആണ് മരിച്ചത്. പിതാവും സി.പി.ഐ (എം) ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ എൻ.വി ബേബി(60) , മാതാവ് ആൻസി (54), ഡ്രൈവർ ജയൻ (45) എന്നിവർക്കാണ് പരിക്കേറ്റത്.
ഇസ്രയേൽ യാത്ര കഴിഞ്ഞ് മടങ്ങി വന്ന ബേബിയേയും ഭാര്യയേയും നെടുംബാശേരി വിമാനത്താവളത്തിൽ നിന്നും കൂട്ടിക്കൊണ്ടുവരും വഴി ഇന്ന് പുലർച്ചെ 5.30ന് കരിമണൽ പോലീസ് സ്റ്റേഷന് സമീപം ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ മഞ്ജുഷ് മരണമടഞ്ഞു.
ബേബിയുടെ തലക്കും തോളെല്ലിനും പരിക്കേറ്റു. ആൻസിക്കും തലക്കാണ് പരിക്കേറ്റത്. ജയന്റെ കൈയ്യൊടിഞ്ഞു.പരിക്കേറ്റവരെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഞ്ജുഷിൻെറ മൃതദേഹം കോതമംഗലം താലൂക്കാശുപത്രി മോർച്ചറിയിൽ. അനീറ്റയാണ് മഞ്ജുഷിന്റെ ഭാര്യ. ഒന്നര വയസുള്ള സാൻജോ ഏക മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
