ദേശീയ പാതയിൽ അജ്ഞാത വാഹനമിടിച്ച് പ്ലസ് ടു വിദ്യാർഥി ചോരവാർന്ന് മരിച്ച നിലയിൽ
text_fieldsഅണ്ടത്തോട്: ദേശീയ പാതയിൽ അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. പാവറട്ടി വെെന്മനാട് മരുതയൂർ തൈവളപ്പിൽ സിറാജുദീെൻറ (ഷാജി) മകൻ യാമീനാണ് (19) മരിച്ചത്. ചിറ്റിലപ്പിള്ളി ഐ.ഇ.എസ് സ്കൂൾ വിദ്യാർഥിയാണ്. അണ്ടത്തോട് കുമാരൻപടിയിൽ വ്യാഴാഴ്ച്ച പുലർച്ചെ പള്ളിയിൽ നമസ്ക്കാരത്തിനും പ്രഭാത സവാരിക്കുമിറങ്ങിയ നാട്ടുകാരാണ് യുവാവ് ചോരവാർന്ന് മരിച്ചു കിടക്കുന്നത് കണ്ടത്.
ഇടിച്ച വാഹനത്തെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. മൃതദേഹം മുതുവട്ടൂർ രാജാ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് ചാവക്കാട് സി.ഐയും വടക്കേക്കാട് പൊലീസും തൃശൂരിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം പരിശോധനക്കെത്തി. യാമീെൻറ പിതാവ് സിറാജുദ്ദീൻ അൽ ഐൻ കെ.എം.സി.സി തൃശൂർ ജില്ല സെക്രട്ടറിയും അൽ ഐൻ ഹോസ്പിറ്റലിൽ ഫാർമസി്സ്റ്റുമാണ്. ഷാഹിദയാണ് മാതാവ്. സഹോദരിമാർ: ഫാതിമ, മറിയം, സാറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
