Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് പാലത്തിൽനിന്ന്​...

ബസ് പാലത്തിൽനിന്ന്​ മറിഞ്ഞു; 26പേർക്ക് പരിക്ക്​

text_fields
bookmark_border
ബസ് പാലത്തിൽനിന്ന്​ മറിഞ്ഞു; 26പേർക്ക് പരിക്ക്​
cancel

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ആറ്റിങ്ങൾ മാമം പാലത്തിൽനിന്ന് താഴേക്ക് മറിഞ്ഞു. യാത്രക്കാരിൽ 26പേർക്ക് പരിക്കേറ്റു.  വൃക്ഷത്തിൽ ബസ് തടഞ്ഞ് നിന്നതിനാൽ പുഴയിൽ വീണില്ല. 

ദേശീയപാതയിൽ ആറ്റിങ്ങൾ മാമം പാലത്തിൽ സമീപം വളവിൽവെച്ച്  ഞായറാഴ്ച രാത്രി 11നാണ്​ അപകടം. പാലത്തിന് തൊട്ട് മുമ്പ്​ വളവിൽ എതിരെവന്ന വാഹനത്തിന് സൈഡ് കൊടുക്ക​െവയാണ് ബസ് നിയന്ത്രണംവിട്ട് താഴേക്ക് മറിഞ്ഞത്.  പരിക്കേറ്റവരെ വിവിധ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവരും ഓടിക്കൂടിയ നാട്ടുകാരും ചേർന്നാണ്​  രക്ഷാപ്രവർത്തനത്തിന്​ ആദ്യം നേതൃത്വം നൽകിയത്​​. പിന്നീട് പൊലീസും ട്രാഫിക് പൊലീസും എത്തി. പ്രദേശത്തെ ഇരുട്ടും ചാറ്റൽമഴയും രക്ഷാപ്രവർത്തനത്തിന്​ വിഘാതം സൃഷ്​ടിച്ചിരുന്നു. ബസ്​ പുഴയിലേക്ക്​ മറിഞ്ഞിരുന്നെങ്കിൽ വൻ ദുരന്തം സംഭവിക്കുമായിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident NewsAccident News
News Summary - accident
Next Story