വോട്ടുചെയ്ത് മടങ്ങിയ യുവതി ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു
text_fieldsപാണ്ടിക്കാട്: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മടങ്ങിയ യുവതി ലോറി സ്കൂട്ടറിലിടിച്ച് മരിച്ചു. പന്തല്ലൂർ ആമക്കാട് പരേതനായ പാലപ്ര ഹംസയുടെ മകൾ സുനീറയാണ് (32) മരിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഒറുവമ്പുറം പാലത്തിന് സമീപമാണ് അപകടം. കിടങ്ങയം ജി.എൽ.പി സ്കൂൾ 150ാം ബൂത്തിൽ വോട്ട് ചെയ്ത ശേഷം സഹോദരപുത്രൻ സമീർ ബാവയോടൊപ്പം സ്കൂട്ടറിൽ സാധനങ്ങൾ വാങ്ങാൻ പാണ്ടിക്കാട്ടേക്ക് വന്നതായിരുന്നു സുനീറ. ഇവിടെ നിന്ന് ആമക്കാെട്ട വീട്ടിലേക്ക് പോവുന്നതിനിടെ സുനീറയുടെ ചുരിദാർ ഷാൾ സ്കൂട്ടറിെൻറ ചക്രത്തിനിടയിൽ കുരുങ്ങി ഇരുവരും താഴെ വീണിരുന്നു. നിസ്സാര പരിേക്കറ്റ ഇവരെ നാട്ടുകാരാണ് ഇതുവഴി വന്ന കാറിൽ പാണ്ടിക്കാെട്ട സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
ചികിത്സക്കുശേഷം പാണ്ടിക്കാട് തിരിച്ചെത്തി സ്കൂട്ടറുമായി വീട്ടിലേക്ക് പോകവെയാണ് ലോറിയിടിച്ചത്. സ്കൂട്ടറിനെ മറികടക്കാനുള്ള ശ്രമത്തിലാണ് ലോറി ഇടിക്കുന്നത്. ലോറിയുടെ പിൻചക്രത്തിനുള്ളിലേക്ക് വീണ സുനീറയുടെ തലക്ക് മുകളിലൂടെ വാഹനം കയറിയിറങ്ങി. കർണാടകയിൽനിന്ന് തൃശൂരിലേക്ക് ചേനയുമായി പോവുകയായിരുന്നു ലോറി. അപകടം നടന്ന ഉടൻ പാണ്ടിക്കാട് എസ്.ഐ ദയാനന്ദെൻറ നേതൃത്വത്തിൽ പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. അപകട സ്ഥലത്തിന് സമീപത്തെ ഹോട്ടലിന് മുന്നിലെ സി.സി.ടി.വി കാമറ പരിശോധിച്ച പൊലീസ് അശ്രദ്ധയോടെ വാഹനമോടിച്ചതിന് ഡ്രൈവർ തൃശൂർ വെന്നൂർ സ്വദേശി പരുത്തിപാറ അനിൽകുമാറിനെതിരെ കേസെടുത്തു. മേഞ്ചരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലുള്ള മൃതദേഹം വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിന്ശേഷം കിടങ്ങയം ആമക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബടറക്കും. അരീക്കോട് സ്വദേശി ഷൗക്കത്തലിയാണ് സുനീറയുടെ ഭർത്താവ്. മാതാവ്: ഫാത്തിമ. മക്കൾ: സാനിയ റിൻഷ, സഫാമിന്ന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
