Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടിച്ച ഓട്ടോയുമായി പോകുന്നതിനിടെ അപകടം; പ്രതി പിടിയിൽ

text_fields
bookmark_border
thahir
cancel

മാഹി: മോഷ്ടിച്ച ഗുഡ്സ് ഓട്ടോയുമായി കടന്നുകളയുന്നതിനിടെ അപകടമുണ്ടായതിനെ തുടർന്ന് പ്രതി പിടിയിലായി. കോഴിക്കോട് കുണ്ടുങ്ങൽ മമ്മദാജി പറമ്പിൽ എൻ.വി ഹൗസിലെ എൻ.വി. താഹിറാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് മാഹി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിർത്തിയിട്ട സുനിൽ കുമാർ എന്നയാളുടെ ഗുഡ്സ് ഓട്ടോറിക്ഷയാണ് ഇയാൾ മോഷ്ടിച്ചത്.

ഓട്ടോ മോഷണം പോയത് സംബന്ധിച്ച് പരാതി നൽകിയതിനെ തുടർന്ന് ചോമ്പാല പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനിടെയാണ് മോഷ്ടിച്ച ഓട്ടോയുമായി താഹിർ കടന്നു കളയാൻ ശ്രമിക്കുന്നതിനിടയിൽ മടപ്പള്ളിയിൽ വെച്ച് ഡിവൈഡറിൽ തട്ടി അപകടമുണ്ടായത്.

പിടിയിലായ താഹിറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ചോമ്പാല സി.ഐ കെ. അജിത് കുമാറിൻ്റെ നേതൃത്വത്തിൽ എസ്.ഐ എം. പ്രശോഭ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.കെ. അനന്തൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accident while traveling with stolen auto; Accused in custody
Next Story