ബൈക്കപകടത്തിൽപെട്ട് ചികിത്സയിലിരുന്ന വിദ്യാർഥിയും മരിച്ചു
text_fieldsവൈത്തിരി: കോളജ് വിദ്യാര്‍ഥികൾ സഞ്ചരിച്ച ബൈക്കില്‍ ലോറിയിടിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. വേങ്ങര ചേറൂര് കിളിനിക്കോട്ടെ ചെങ്കടവലത്ത് അബുവിെൻറ മകൻ മുഹമ്മദ് നൂറുദ്ദീൻ(21) ആണ് മരിച്ചത്. ലക്കിടിയിലെ വയനാട് ഓറിയൻറല്‍ സ്കൂള്‍ ജേണലിസം അവസാന വർഷ വിദ്യാർഥിയാണ്.
കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ ഒാറിയൻറൽ സ്കൂൾ ഓഫ് ഹോട്ടല്‍ മാനേജ്മെൻറ് ബി.ടി.ടി.എം അവസാനവര്‍ഷ വിദ്യാര്‍ഥി കാഞ്ഞങ്ങാട് കൊളവയല്‍ പാലക്കിയിലെ അബ്ദുല്‍ കരീമിെൻറയും ആരിഫയുടെയും മകൻ മുഹമ്മദ് സഫ്വാൻ(21) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചക്ക് തളിപ്പുഴ പള്ളിയിൽ ജുമുഅ നമസ്കാരം കഴിഞ്ഞ് കോളജിലേക്ക് മടങ്ങുന്നതിനിടെ പൂക്കോട് വെറ്ററിനറി സര്‍വകലാശാലക്ക് തൊട്ടടുത്തുള്ള വളവില്‍വെച്ചാണ് ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ എതിരെവന്ന കര്‍ണാടക രജിസ്ട്രേഷനുള്ള ലോറിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടന്നു അതിവേഗതയിലെത്തിയ ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇരുവരുടെയും തലക്കാണ് പരിക്കേറ്റത്. ഉടന്‍തന്നെ നാട്ടുകാര്‍ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സഫ്വാന് മരണപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
