വേളാങ്കണ്ണിക്ക് സമീപം അപകടത്തിൽ മൂന്ന് ചിറ്റൂർ സ്വദേശികൾ മരിച്ചു
text_fieldsകോയമ്പത്തൂർ/ചിറ്റൂർ: വേളാങ്കണ്ണിയിൽ തീർഥാടനയാത്ര കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാറും മിനിലോറിയും കൂട്ടിയിടിച്ച് പാലക്കാട് ചിറ്റൂർ സ്വദേശികളായ മൂന്നുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചിറ്റൂർ മീനാക്ഷിപുരം സർക്കാർപതി സിൽവാംപതി സ്വദേശികളായ ഭഗവതീശ്വരെൻറ ഭാര്യ കൃഷ്ണവേണി (49), മകൻ ദിലീപ് (30), അയൽവാസി ആറുച്ചാമി (55) എന്നിവരാണ് മരിച്ചത്.
ഭഗവതീശ്വരൻ (55), സഹോദരപുത്രി ധരണി (30), മിനിലോറി ഡ്രൈവർ വേളാങ്കണ്ണി സ്വദേശി ഗോവിന്ദസാമി (52), ലോറിയുടമ ദൈവേന്ദ്രൻ (40), എതിരെവന്ന മിനിവാൻ ഡ്രൈവർ ശീർകാഴി രവിചന്ദ്രൻ (32) എന്നിവരെ ഗുരുതര പരിക്കേറ്റ് നാഗപട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വേളാങ്കണ്ണി സന്ദർശനത്തിനുശേഷം ശനിയാഴ്ച പുലർച്ച മൂന്നരയോടെ കാരക്കാലിന് സമീപം തിരുനല്ലാർ ശനീശ്വരൻ ക്ഷേത്രത്തിലേക്ക് പോകവെയാണ് അപകടം. വേളാങ്കണ്ണിക്ക് സമീപം സൗത്ത് പൊയ്കൈനല്ലൂർ ഇ.സി.ആർ റോഡിൽ മാത്താങ്കാട്ട് മുന്നിൽ പോവുകയായിരുന്ന കാളവണ്ടിയിൽ ഇടിക്കാതിരിക്കാൻ വലതുഭാഗത്തേക്ക് വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട കാർ എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിച്ചു. എതിരെ വന്ന മറ്റൊരു മിനിവാനും കാറുമായി കൂട്ടിയിടിച്ചു.
റോഡരികിലെ താഴ്ചയിലേക്ക് വീണ കാറിൽ നാട്ടുകാരും പൊലീസും ചേർന്നാണ് രക്ഷപ്രവർത്തനങ്ങൾ നടത്തിയത്. മൃതദേഹങ്ങൾ നാഗപട്ടണം ജില്ല ഗവ. ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദിലീപാണ് കാർ ഒാടിച്ചിരുന്നത്. വേളാങ്കണ്ണി പൊലീസ് കേസെടുത്തു. പൊള്ളാച്ചിയിൽ നാളികേര വ്യാപാരിയായ ഭഗവതീശ്വരൻ അടുത്തിടെ വാങ്ങിയ കാറാണ് അപകടത്തിൽപെട്ടത്. നിവേദിതയാണ് മരിച്ച ദിലീപിെൻറ ഭാര്യ. മകൾ: ഉത്തര പ്രതീക്ഷ (രണ്ട് വയസ്സ്). രത്നമണിയാണ് ആറുച്ചാമിയുടെ ഭാര്യ. മക്കൾ: സൗമ്യ, രമ്യ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.