ടിപ്പറിനടിയിൽപെട്ട് രണ്ടു ബൈക്ക് യാത്രക്കാർ മരിച്ചു
text_fieldsഈങ്ങാപ്പുഴ: ദേശീയപാതയിൽ കൈതപ്പൊയിൽ പാലത്തിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരായ യുവാവും യുവതിയും മരിച്ചു. കുറ്റിക്കാട്ടൂർ ആനക്കുഴിക്കര വടക്കെ മംഗലക്കാട്ട് പരേതനായ ഫാർമസിസ്റ്റ് ഹസ്സെൻറ മകൻ അബ്ദുൽ വഹാബ് (22), ചേവരമ്പലം നെല്ലൂളിപറമ്പ് വീട്ടിൽ ബാലകൃഷ്ണെൻറ മകൾ വിജിഷ (ചിഞ്ചു 21)എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.30നാണ് സംഭവം. വയനാട് ഭാഗത്തുനിന്ന് വരുകയായിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിനെ മറികടക്കുന്നതിനിടയിൽ കാറിെൻറ സൈഡിൽ തട്ടി എതിർദിശയിൽ വന്ന ടിപ്പറിനടിയിൽപെടുകയായിരുന്നു. അബ്ദുൽ വഹാബ് സംഭവസ്ഥലത്തും വിജിഷ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിലുമാണ് മരിച്ചത്.
ഫാത്വിമ വെള്ളിപറമ്പയാണ് വഹാബിെൻറ മാതാവ്. സഹോദരിമാർ: ശബാന, ശറീജ, സലൂജ. ഖബറടക്കം വെള്ളിയാഴ്ച കുറ്റിക്കാട്ടൂർ മാനിയമ്പലം ജുമമസ്ജിദ് ഖബർസ്ഥാനിൽ. കനറ ബാങ്ക് ചക്കോരത്തുകുളം ശാഖയിലെ സീനിയർ അക്കൗണ്ടൻറാണ് വിജിഷയുടെ പിതാവ്. മാതാവ്: ബിന്ദു. സഹോദരി: ബബിഷ. ഗുരുവായൂരപ്പൻ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ് വിജിഷ. സംസ്കാരം വെള്ളിയാഴ്ച മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
