ആന്ധ്രയില്‍ വാഹനാപകടം; കൊടിഞ്ഞി സ്വദേശികളായ യുവാവും കുഞ്ഞും മരിച്ചു
text_fieldsതിരൂരങ്ങാടി: ഹൈദരാബാദിലേക്ക് വിനോദയാത്ര പോയ വാഹനം അപകടത്തില്‍ പെട്ട് കൊടിഞ്ഞി സ്വദേശികളായ യുവാവും കുട്ടിയും മരിച്ചു. തിരൂരങ്ങാടിക്കടുത്ത് കൊടിഞ്ഞി സെന്‍ട്രല്‍ ബസാര്‍ സ്വദേശിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ കെ.പി.കെ. തങ്ങളുടെ മകന് മുഹമ്മദ് മനാഫ് തങ്ങള്‍ (31), സെന്‍ട്രല്‍ ബസാര്‍ കുന്നത്തേരി അബുലൈസിെൻറ മകള്‍ ആയിശ റിസ (രണ്ട്) എന്നിവരാണ് മരിച്ചത്.
ആന്ധ്രക്കും കർണാടകക്കും അടുത്ത് കര്‍ണൂലില്‍ ഞായറാഴ്ച പുലര്‍ച്ച നാേലാടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിലും മരത്തിലും ഇടിക്കുകയായിരുന്നു. അപകടത്തിൽ മനാഫിെൻറ ഭാര്യ മിസ്രിയത്ത് ബീവി, മകള്‍ ശരീഫ ഷൈമ, അബുലൈസിെൻറ ഭാര്യ ആയിശ, മകന് ആശിഖ് എന്നിവര്‍ക്ക് പരിക്കേറ്റു. ഹൈദരാബാദിലേക്ക് കുടുംബസമേതം വിനോദയാത്ര പോകെവയാണ് അപകടം. ശനിയാഴ്ചയാണ് ഇവർ ഹൈദരാബാദിലേക്ക് പുറപ്പെട്ടത്.
ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മനാഫ് തങ്ങളുടെ മാതാവ്: ബീക്കുട്ടി ബീവി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
