Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട് മിനിലോറിയും...

പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് മരണം

text_fields
bookmark_border
പാലക്കാട് മിനിലോറിയും ആംബുലൻസും കൂട്ടിയിടിച്ച് എട്ട് മരണം
cancel

പാലക്കാട്​: നെല്ലിയാമ്പതിയിൽ അപകടത്തിൽപ്പെട്ടവരെയടക്കം കൊണ്ടുവരുന്ന ആംബുലൻസ്​, ലോറിയുമായി കൂട്ടിയിടിച് ച്​ ആംബുലൻസിൽ ഉണ്ടായിരുന്ന എട്ട്​ പേർ തൽക്ഷണം മരിച്ചു. നാലു പേർക്ക്​ പരിക്കേറ്റു. പരിക്കേറ്റ 13കാര​​​െൻറ നില ഗു രുതരമാണ്​. പാലക്കാട്​-കൊടുവായൂർ റോഡിൽ തണ്ണിശ്ശേരി പെട്രോൾ പമ്പിന്​ സമീപം ഞായറാഴ്​ച ഉച്ചക്ക്​ 2.45ഒാടെയാണ്​ അപകടം. പട്ടാമ്പി ഒാങ്ങല്ലൂർ വാടാനാംകുർശ്ശി വെളുത്തേരിയിൽ ഹസൈനാരുടെ മകൻ സുബൈർ (38), സഹോദരൻ അബ്​ദുൽ നാസർ(45), ബന്ധുക ്കളായ വാടാനാംകുർശ്ശി വെളുത്തേരിയിൽ ബഷീറി​​​െൻറ മകൻ ഫവാസ്​(17), മുള്ളൂർക്കര വെട്ടിക്കാട്ടിരി മന്തിയിൽ യൂസഫി​​​ െൻറ മകൻ ഉമർ ഫാറൂഖ്​ (20), നെന്മാറ അയിലൂർ തല​വെട്ടമ്പാറ പുഴക്കൽ രവിയുടെ മകൻ നിഖിൽ(25), അയിലൂർ തല​വെട്ടമ്പാറ തോണിപ്പാ ടം കുട്ട​​​െൻറ മകൻ ശിവൻ (52), നെന്മാറ അയിലൂർ തല​വെട്ടമ്പാറ പുഴക്കൽ ശിവദാസ​​​െൻറ മകൻ ​ൈവശാഖ്​(25), ആംബുലൻസ്​ ഡ്രൈവർ നെന്മാറ അളുവശ്ശേരി ചേരുങ്ങാട്​ നിലാവർണീസയുടെ മകൻ സി.എസ്​. സുധീർ(30) എന്നിവരാണ്​ മരിച്ചത്​.

ആംബുലൻസിൽ ഉണ്ടായിരുന്ന മരിച്ച ഉമർ ഫാറൂഖി​​​െൻറ സഹോദരൻ ഷാഫി(13), ലോറി യാത്രക്കാരായ മലപ്പുറം പൊന്നാനിയിലെ അബ്​ദുൽ ഹുറൈർ, ഫൈസൽ, പാലക്കാട്​ പുതുനഗരം സ്വദേശി സയ്യിദ്​ ഇബ്രാഹിം എന്നിവരെ പാലക്കാട്​ പാലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷാഫിയുടെ നില അതീവ ഗുരുതരമാണ്​.

പട്ടാമ്പി ഭാഗത്തുനിന്നും പെരുന്നാളിന്​ നെല്ലിയാമ്പതിയിലേക്ക്​ വിനോദയാത്ര പോയ ബന്ധുക്കളായ നാലു പേരും നെന്മാറ സ്വദേശികളായ ആംബുലൻസ്​ ഡ്രൈവറടക്കം നാലു പേരുമാണ്​ അപകടത്തിൽ മരിച്ചത്​. വിനോദയാത്ര വന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ കുണ്ടറച്ചോലക്ക്​ സമീപം കാർ ശനിയാഴ്ച ശനിയാഴ്​ച രാവിലെ 11ഒാടെ 40 അടിയോളം താഴ്​ചയിലേക്ക്​ മറിയുകയായിന്നു. നെല്ലിയാമ്പതിയിൽനിന്നുള്ള കെ.എസ്​.ആർ.ടി.സി ബസിലാണ്​ ഇവരെ നെന്മാറയിലെ സി.എച്ച്​.സിയിൽ എത്തിച്ചത്​. ഇവരിൽ ഒരാൾക്ക്​മാത്രമേ കാര്യമായ പരിക്ക്​ ഉണ്ടായിരുന്നുള്ളു. ഇതേസമയം, ദേഹാസ്വസ്ഥ്യത്തെതുടർന്ന്​ ആയിലൂർ സ്വദേശിയായ നിഖിലിനേയും സി.എച്ച്​.സിയിൽ കൊണ്ടുവന്നിരുന്നു.

നിഖി​ലിനോടൊപ്പം ശിവൻ, വൈശാഖ്​ എന്നിവരാണ്​ ഉണ്ടായിരുന്നത്​. ജില്ല ആശുപത്രിയിലേക്ക്​ റഫർ ചെയ്​ത നിഖിലിനെ കൊണ്ടുപോകാനായി ആബുംലൻസ്​ വിളിച്ചപ്പോൾ ഇതേ വാഹനത്തിൽ നെല്ലിയാമ്പതി അപകടത്തിൽ പരിക്കേറ്റവരും കയറുകയായിരുന്നു. തണ്ണിശ്ശേരിയിൽ വളവ്​ കഴിഞ്ഞ്​ ഇറങ്ങി​വ​രവേ എതിരെ ലോറിയിൽ ആംബുലൻസ്​ ഇടിച്ചുകയറുകയായിരുന്നു. മീൻ കൊണ്ടുവന്ന കാലിപെട്ടികൾ പുതുനഗരം മാർക്കറ്റിൽനിന്നും ശേഖരിക്കാനായി പോകുന്നതായിരുന്നു ലോറിയെന്ന്​ പറയുന്നു. ആബുംലൻസി​​​െൻറ മുൻ വശം പൂർണ്ണായും ലോറിക്കുള്ളി​േലക്ക്​ ഇടിച്ചുകയറി. മുൻവശ​ത്ത്​ ഇരുന്നിരുന്ന മൂന്ന്​പേരെ വെട്ടിപൊളിച്ചാണ്​ അഗ്​നിശമന സേന പുറത്തെടുത്തത്​.

പൊലീസും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന്​ മുന്നിട്ടിറങ്ങിയാണ്​ അപകടത്തിൽപ്പെട്ടവരെ പാലക്കാട്​ ജില്ല ആശുപത്രിയിൽ എത്തിച്ചത്​. ആശുപത്രിയിൽ എത്തി​ച്ചപ്പോഴേക്കും എല്ലാവരുടേയും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങളുടെ പൊലീസ്​ ഇൻക്വസ്​റ്റ്​ അതിവേഗം പൂർത്തയാക്കി. രാത്രി തന്നെ പോസ്​റ്റ്​മോർട്ടം നടത്തി ബന്ധുക്കൾക്ക്​ വിട്ടുകൊടുത്തു. അപകട സമയത്ത്​ ചാറ്റൽ മഴ ഉണ്ടായിരുന്നു. രണ്ടു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു. ജനപ്രതിനിധികളും ജില്ല കലക്​ടർ ഡി. ബാലമുരളിയും നടപടികൾക്ക്​ നേതൃത്വം നൽകി.

-നെന്മാറ അയിലൂരിലെ മരിച്ച നിഖിലും വൈശാഖും അവിവാഹിതരാണ്​​. നിഖിലി​​​െൻറ മാതാവ്​: ഷൈലജ. സഹോദരി: നീരജമരിച്ച വൈശാഖി​​​െൻറ മാതാവ്​ വത്സല. സഹോദരൻ: വൈശാൽ. അയിലൂർ തല​വെട്ടമ്പാറയിലെ മരിച്ച ശിവ​​​െൻറ ഭാര്യ വൽസല.

ആദ്യ അപകടത്തിൽ രക്ഷ​െപ്പ​ട്ടെങ്കിലും...
വി​നോ​ദ​യാ​ത്ര വ​ന്ന അ​ഞ്ചം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ കു​ണ്ട​റ​ച്ചോ​ല​ക്ക്​ സ​മീ​പം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന്​ താ​ഴ്​​ച​യി​ലേ​ക്ക്​ മ​റി​ഞ്ഞി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​ണ്​ ഇ​വ​രെ നെ​ന്മാ​റ​ സി.​എ​ച്ച്.​സി​യി​ൽ എ​ത്തി​ച്ച​ത്. ഇ​വ​രി​ൽ ഒ​രാ​ൾ​ക്ക് ​മാ​ത്ര​മേ കാ​ര്യ​മാ​യ പ​രി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​തേ​സ​മ​യം, ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന്​ ആ​യി​ലൂ​ർ സ്വ​ദേ​ശി​യാ​യ നി​ഖി​ലി​നെ​യും സി.​എ​ച്ച്.​സി​യി​ൽ കൊ​ണ്ടു​വ​ന്നി​രു​ന്നു. നി​ഖി​​ലി​നോ​ടൊ​പ്പം ശി​വ​ൻ, വൈ​ശാ​ഖ്​ എ​ന്നി​വ​രാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്.ജി​ല്ല ആ​ശു​പ​ത്രി​യി​ലേ​ക്ക്​ റ​ഫ​ർ ചെ​യ്​​ത നി​ഖി​ലി​നെ കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സ്​ വി​ളി​ച്ച​പ്പോ​ൾ ഇ​തേ വാ​ഹ​ന​ത്തി​ൽ നെ​ല്ലി​യാ​മ്പ​തി അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രും ക​യ​റു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsambulance accidentmalayalam news
News Summary - accident in palakkad-kerala news
Next Story