ഉറങ്ങിക്കിടന്ന രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ ബസ് കയറി മരിച്ചു
text_fieldsമണ്ണാർക്കാട്: നിർത്തിയിട്ട സ്വകാര്യബസ് പിറകോെട്ടടുത്തപ്പോൾ അടിയിൽപ്പെട്ട് രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഛത്തിസ്ഗഢ് രാജ്നന്ദ്ഗോണിൽ മൻപുർ ഹുർലെ വില്ലേജിൽ സുരേഷ് ഗാവ്ഡെ (15), പരാലി വില്ലേജിലെ ബെല്ലി ഷോറി (17) എന്നിവരാണ് മരിച്ചത്. മൻപൂർ സ്വദേശി രാജേഷിനാണ് (18) കാലുകൾക്ക് ഗുരുതര പരിക്കേറ്റത്.
മണ്ണാർക്കാട് നഗരത്തോട് ചേർന്ന് കുന്തിപ്പുഴ പഴേരി പെേട്രാൾ പമ്പിന് സമീപത്തെ പാർക്കിങ് മൈതാനത്ത് ഞായറാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. രാത്രി നിർത്തിയിട്ടിരുന്ന ബസ് സർവിസ് ആരംഭിക്കാൻ പുറപ്പെട്ടപ്പോഴാണ് അപകടമുണ്ടായത്. മരിച്ചവരും പരിക്കേറ്റയാളും മണ്ണാർക്കാട് മദീന ബോർവെൽസിലെ തൊഴിലാളികളാണ്. കുഴൽകിണർ ലോറി പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട ശേഷം അതിന് പിറകിലായി കിടന്നുറങ്ങുകയായിരുന്നു ഇവർ.
രാജേഷിെൻറ കരച്ചിൽകേട്ട്, ലോറിയിൽ കിടന്നുറങ്ങുകയായിരുന്ന സേലം സ്വദേശി സഹദേവനാണ് ആദ്യം വിവരമറിഞ്ഞത്. ഏത് വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ആശയക്കുഴപ്പമുണ്ടായെങ്കിലും സമീപത്തെ പെേട്രാൾ പമ്പിലെ സി.സി.ടി.വി കാമറയിൽനിന്നാണ് തൃശൂർ^മണ്ണാർക്കാട് റൂട്ടിലോടുന്ന ‘സെൻറ് സേവ്യർ’ ബസാണെന്ന് കണ്ടെത്തിയത്. സർവിസ് നടത്തുന്നതിനിടെ ഒറ്റപ്പാലത്ത് ബസ് പൊലീസ് പിടികൂടി. ഡ്രൈവർ തൃശൂർ സ്വദേശി ജോയിയെ (24) കസ്റ്റഡിയിലെടുത്തു.
മൃതദേഹങ്ങൾ മണ്ണാർക്കാട് എസ്.ഐ വിപിൻ കെ. വേണുഗോപാൽ, ട്രാഫിക് എസ്.ഐ ഹംസ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മണ്ണാർക്കാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസി. ലേബർ ഓഫിസർ മനോജ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. മരിച്ചവരുടെ ബന്ധുക്കൾ നാട്ടിൽനിന്ന് തിരിച്ചതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.