Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടമുഖത്ത് ഭാഷ...

അപകടമുഖത്ത് ഭാഷ വിലങ്ങാവുന്നു; 1033ൽ വിളിച്ചാൽ ഭാഷ തടസ്സം

text_fields
bookmark_border
അപകടമുഖത്ത് ഭാഷ വിലങ്ങാവുന്നു; 1033ൽ വിളിച്ചാൽ ഭാഷ തടസ്സം
cancel
camera_alt

മാ​പ്സ് ജി​ല്ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ണി​ന് നി​വേ​ദ​നം ന​ൽ​കു​ന്നു

പരപ്പനങ്ങാടി: ദേശീയപാതയിൽ അപകടങ്ങൾ സംഭവിക്കുമ്പോൾ അടിയന്തര സഹായത്തിനായി ഉപയോഗിക്കുന്ന ടോൾഫ്രീ നമ്പർ 1033ന്റെ പ്രവർത്തനം കേരളത്തിൽ കൂടുതൽ കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് മോട്ടോർ ആക്സിഡന്റ് പ്രിവൻഷൻ സൊസൈറ്റി (മാപ്സ്) ഗതാഗതമന്ത്രി സി.പി. ജോണിന് പരാതി നൽകി.

അപകടസമയത്ത് 1033ലേക്ക് വിളിക്കുമ്പോൾ കാൾ സംസ്ഥാനത്തിന് പുറത്ത് ഡൽഹി പോലുള്ള സംസ്ഥാനങ്ങളിലെ കാൾ സെന്ററിലേക്കാണ് എത്തുന്നതെന്നും പലപ്പോഴും ഹിന്ദി ഭാഷയിൽ മാത്രമാണ് ആശയവിനിമയം നടക്കുന്നതെന്നും ഇത് അപകടത്തിൽപെടുന്നവരുടെ ആശയവിനിമയത്തിന് ബുദ്ധിമുട്ടാക്കുന്നുണ്ടെന്നും ലൊക്കേഷൻ ഐഡന്റിഫിക്കേഷൻ ചെയ്യാൻ അവർക്ക് ബുദ്ധിമുട്ടാവുന്നുണ്ടെന്നും പരാതിയിൽ പറയുന്നു.

ഭാഷ തടസ്സം കാരണം ആംബുലൻസ്, പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങളുടെ ഇടപെടൽ വൈകുന്നത് ഗുരുതര പൊതുസുരക്ഷ പ്രശ്നമാണെന്നും പരാതിയിൽ പറയുന്നു. ഭാഷാപരമായ തടസ്സം കാരണം അടിയന്തര സഹായം വൈകുന്ന സാഹചര്യം ഒഴിവാക്കാൻ 1033 സേവനം കേരളത്തിൽ അടിയന്തരമായി പരിഷ്കരിക്കണമെന്നും മാപ്സ് നേതാക്കൾ ആവശ്യപ്പെട്ടു.

മാപ്‌സ് ജില്ല സെക്രട്ടറി അബ്ദുൽ റഹീം പൂക്കത്ത്, അഷ്റഫ് മനരിക്കൽ, എം. കാർത്യായനി, സലാം ഹാജി മച്ചിങ്ങൽ, നിയാസ് അഞ്ചപ്പുര, പി.പി. സുബൈർ, കെ.പി. ബാബു , അഷറഫ് തച്ചറപടിക്കൽ എന്നിവർ ചേർന്നാണ് ഗതാഗത മന്ത്രിക്ക് നിവേദനം നൽകിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National HighwaylanguagecallinterruptionAccidents
News Summary - അപകടമുഖത്ത് ഭാഷ വിലങ്ങാവുന്നു; 1033ൽ വിളിച്ചാൽ ഭാഷ തടസ്സം
Next Story