കോഴിക്കോട് വാഹനാപകടം: 19 വയസുകാരൻ മരിച്ചു
text_fieldsകോഴിക്കോട്: പൊറ്റമ്മലിനടുത്ത് കാട്ടുകുളങ്ങര കൈതപ്പാടത്തുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കോവൂർ സൗപർണികയിൽ രാജേന്ദ്രെൻറ മകൻ ഷിനോയ് രാജ് (19) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
കൈതപ്പാടത്തുവെച്ച് ഒരു കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയും ഇതേതുടർന്ന് രണ്ടാമത്തെ കാർ ഷിനോയ് സഞ്ചരിച്ചിരുന്ന ബൈക്കിലിടിക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എൻജിനീയറിങ് വിദ്യാർഥിയാണ് ഷിനോയ്. മാതാവ്: റീജു. സഹോദരി: സൗപർണിക (ബി.ഡി.എസ് വിദ്യാർഥിനി, സുള്ള്യ, കർണാടക). മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.
