ചിക്മംഗളൂരുവിൽ വിനോദയാത്ര ബസ് മറിഞ്ഞ് രണ്ട് മലയാളി വിദ്യാർഥിനികൾ മരിച്ചു
text_fieldsകോട്ടയം: ചിക്മംഗളൂരുവിൽ വിനോദയാത്ര ബസ് മറിഞ്ഞ് കോട്ടയം കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലെ രണ്ടു വിദ്യാർഥിനികൾ മരിച്ചു. െഎറിൻ മരിയ ജോർജ്, മെറിൻ സെബാസ്റ്യൻ എന്നിവരാണ് മരിച്ചത്. പേത്താളം പേർക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഹാസൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതിനാണ് അപകടം. മാഗഡി അണക്കെട്ടിെൻറ താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. അണക്കെട്ടിൽ വെള്ളം കുറവായിരുന്നു. മൂന്നുതവണ കരണം മറിഞ്ഞാണ് ചതുപ്പിലേക്ക് വീണത്. മഴയും മൂടൽമഞ്ഞും ഇൗ ഭാഗത്തുണ്ടായിരുന്നു.
ചിക്മംഗളൂരുവിൽനിന്ന് പതിമൂന്ന് കിലോമീറ്റർ അകലെയാണ് പ്രദേശം. മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഉള്ളിലുണ്ടായിരുന്നവരെ രക്ഷിച്ചത്. 35 പേരാണ് ബസിലുണ്ടായിരുന്നത്. ചൊവ്വാഴ്ചയാണ് സംഘം കോളജിൽനിന്ന് യാത്രതിരിച്ചത്. ഞായറാഴ്ച തിരിച്ചെത്താനായിരുന്നു തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
