വാനിനടിയിൽപെട്ട് ഭിന്നശേഷിക്കാരനായ സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം
text_fieldsയോഹന്നാൻ
കറുകച്ചാൽ: ഭിന്നശേഷിക്കാരനായ സ്കൂട്ടർ യാത്രികൻ വാനിനടിയിൽപെട്ട് മരിച്ചു. തൃക്കൊടിത്താനം മുക്കാട്ടുപടി മേച്ചേരി കിഴക്കേതിൽ യോഹന്നാൻ (ലാലിച്ചൻ -56) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരക്ക് ചങ്ങനാശ്ശേരി-വാഴൂർ റോഡിൽ അണിയറപ്പടിക്ക് സമീപമായിരുന്നു അപകടം.
കറുകച്ചാലിൽനിന്ന് വാഴൂർ ഭാഗത്തേക്ക് പോയ യോഹന്നാൻ സഞ്ചരിച്ച മുച്ചക്ര സ്കൂട്ടറും എതിരെ വന്ന വാനും കൂട്ടിയിടിക്കാതെ ഇരുവരും വെട്ടിച്ചുമാറ്റുമ്പോൾ, സ്കൂട്ടർ മറിയുകയും യോഹന്നാൻ വാനിന് അടിയിലേക്ക് വീഴുകയുമായിരുന്നു.
വാനിെൻറ പിൻചക്രങ്ങൾ യോഹന്നാെൻറ തലയിലൂടെ കയറി. ഗുരുതര പരിക്കേറ്റ യോഹന്നാനെ നാട്ടുകാർ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. കറുകച്ചാൽ പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

