Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightച​ങ്ങ​നാ​ശ്ശേ​രി...

ച​ങ്ങ​നാ​ശ്ശേ​രി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ ബസ് കയറി ഗൃഹനാഥന്‌ ദാരുണാന്ത്യം

text_fields
bookmark_border
tony thomas
cancel

ച​ങ്ങ​നാ​ശ്ശേ​രി: ബ​സി​ൽ​നി​ന്ന്​ ഇ​റ​ങ്ങു​ന്ന​തി​നി​ടെ സ​ഹ​യാ​ത്രി​ക​ന്‍റെ ബാ​ഗി​ൽ കൈ ​കു​ടു​ങ്ങി നി​ല​ത്ത്​ ​ വീ​ണ​യാ​ളു​ടെ ത​ല​യി​ലൂ​ടെ മ​റ്റൊ​രു സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സ് ക​യ​റി ദാ​രു​ണാ​ന്ത്യം. ച​ങ്ങ​നാ​ശ്ശേ​രി ചെ​ത്തി​പ്പു​ഴ മു​ട്ട​ത്തു​പ​ടി പു​ത്ത​ന്‍പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ പി.​ജെ. തോ​മ​സി​ന്‍റെ മ​ക​ന്‍ ടോ​ണി തോ​മ​സാ​ണ്​ (57) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച ​വൈ​കീ​ട്ട്​ മൂ​ന്നോ​ടെ ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ലാ​ണ്​ അ​പ​ക​ടം.

കോ​ഴി​ക്കോ​ടു​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സി​ല്‍നി​ന്ന്​ ടോ​ണി തോ​മ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​ ഇ​റ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ്​ അ​പ​ക​ടം. പി​ന്നി​ലു​ണ്ടാ​യി​രു​ന്ന യാ​ത്രി​ക​ന്‍റെ ബാ​ഗി​ല്‍ കൈ ​ഉ​ട​ക്കി ബാ​ല​ന്‍സ് തെ​റ്റി താ​​​ഴെ​ വീ​ഴു​ക​യാ​യി​രു​ന്നു. യാ​ത്രി​ക​രെ ഇ​റ​ക്കി മു​ന്നോ​ട്ട് എ​ടു​ത്ത സൂ​പ്പ​ര്‍ഫാ​സ്റ്റ് ബ​സി​ന്‍റെ പി​ന്നി​ല​ത്തെ ട​യ​റി​ന​ടു​ത്തേ​ക്കാ​ണ്​ വീ​ണ​ത്. പി​ന്‍ച​ക്രം ടോ​ണി​യു​ടെ ത​ല​യി​ലൂ​ടെ ക​യ​റി. മ​റ്റ് ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്രി​ക​രും ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സി​ലും ഫ​യ​ര്‍ഫോ​ഴ്‌​സി​ലും വി​വ​രം അ​റി​യി​ച്ചു.

ഫ​യ​ര്‍ഫോ​ഴ്‌​സ് ആം​ബു​ല​ന്‍സി​നാ​യി അ​ല്പ​നേ​രം കാ​ത്തു​നി​ന്നെ​ങ്കി​ലും ല​ഭി​ച്ചി​ല്ല. ഈ ​സ​മ​യം മ​റ്റൊ​രു ബ​സി​ല്‍ എ​ത്തി​യ സി.​പി .എം ​ച​ങ്ങ​നാ​ശ്ശേ​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് ആം​ബു​ല​ന്‍സ് വി​ളി​ച്ച് വ​രു​ത്തി മൃ​ത​ദേ​ഹം ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​ഴ്‌​സി​ല്‍നി​ന്നും ല​ഭി​ച്ച ലൈ​സ​ന്‍സി​ല്‍ നി​ന്നു​മാ​ണ് ആ​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. വ​ര്‍ഷ​ങ്ങ​ളാ​യി ച​ങ്ങ​നാ​ശ്ശേ​രി​യി​ല്‍ എ​വ​ര്‍ ഗ്രീ​ന്‍ എ​ന്ന സ്ഥാ​പ​നം ന​ട​ത്തി ഡെ​ക്ക​റേ​ഷ​ന്‍ ജോ​ലി​ക​ള്‍ ചെ​യ്തു​വ​രി​ക​യാ​യി​രു​ന്നു ടോ​ണി.

വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​രു​മ്പോ​ഴാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹം ചെ​ത്തി​പ്പു​ഴ സെ​ന്‍റ്​ തോ​മ​സ് ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി. തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​സ്റ്റു​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ക്കും. സം​സ്‌​കാ​രം പി​ന്നീ​ട്. ഭാ​ര്യ: റാ​ണി ടോ​ണി. മ​ക്ക​ള്‍: റൂ​ണ ട്രീ​സ ടോ​ണി, ട്രി​ജോ ടോം ​ടോ​ണി (ഇ​രു​വ​രും ദു​ബൈ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AccidentChanganacherry KSRTC stand
News Summary - Accident in Changanacherry KSRTC stand, Man Dead
Next Story