മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം
text_fieldsഭാരതീപുരം പഴയേരൂർ എസ് വളവിൽ മറിഞ്ഞ ലോറി
അഞ്ചൽ: മലയോര ഹൈവേയിൽ വീണ്ടും വാഹനാപകടം. ഭാരതീപുരത്തിന് സമീപം പഴയേരൂർ എസ് വളവിലാണ് അപകടം നടന്നത്. കഴിഞ്ഞദിവസം രാത്രി 11 ഒാടെ ചരക്കുലോറി നിയന്ത്രണം തെറ്റി മറിഞ്ഞു. ആറ്റിങ്ങൽ തോന്നയ്ക്കലിൽനിന്ന് കളിമണ്ണുമായി തമിഴ്നാട്ടിലേക്ക് പോയ േലാറിയാണ് അപകടത്തിൽപെട്ടത്.
ഡ്രൈവറെ നിസ്സാര പരിക്കുകളോടെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ പൊലീസ് മേൽനടപടിയെടുത്തു. ഈ സ്ഥലത്ത് അപകടങ്ങൾ സ്ഥിരമാണെന്നും റോഡ് നിർമാണത്തിലെ അശാസ്ത്രീയതമൂലമാണ് വാഹനങ്ങൾക്ക് നിയന്ത്രണം തെറ്റുന്നതെന്നും നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ഇതേ പാതയിൽ പത്തടിയിൽെവച്ച് ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി മറിഞ്ഞ് യാത്രികൻ മരിച്ചിരുന്നു. പാതയിൽ അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾ ഒഴിവാക്കുന്നതിനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകണമെന്ന ആവശ്യമുയർത്തുകയാണ് നാട്ടുകാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

