Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2026 8:05 AM IST Updated On
date_range 14 March 2026 8:05 AM ISTപാലക്കാട് വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്
text_fieldsbookmark_border
പാലക്കാട്: കേരളത്തിൽ വീണ്ടും വെടിക്കെട്ട് അപകടം. പാലക്കാട് കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെയാണ് അപകടമുണ്ടായത്. നാല് പേർക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലും ചീളുകളും തെറിച്ചുവീണാണ് അപകടമുണ്ടായത്.
ആരുടെയും പരിക്ക് ഗുരുതരമല്ല. വെടിക്കെട്ട് നടക്കുമ്പോൾ ആളുകൾ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകട കാരണമെന്ന് സംഘാടകർ പറഞ്ഞു. പരിക്കേറ്റവർ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രി ആണ് അപകടമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

