Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ പെൺകുട്ടി കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
കുടുംബത്തോടൊപ്പം നീന്തുന്നതിനിടെ പെൺകുട്ടി കുളത്തിൽ മുങ്ങിമരിച്ചു
cancel

ഈങ്ങാപ്പുഴ (കോഴിക്കോട്​): കുടുംബാംഗങ്ങളോടൊപ്പം കുളത്തില്‍ കുളിക്കുകയായിരുന്ന വിദ്യര്‍ത്ഥിനി മുങ്ങിമരിച്ചു. കാക്കവയല്‍ കരികുളം കണ്ടത്തുംതൊടുകയില്‍ (പാലാഴി) ഫിലിപ്പി​​െൻറ മകള്‍  മരിയ ഫിലിപ്പാണ്​ (19) വീടിനോട്​ ചേർന്നുള്ള കുളത്തിൽ മുങ്ങിമരിച്ചത്. കൈതപ്പൊയില്‍ ലിസ കോളേജിൽ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. ഫിലിപ്പും കുടുംബവും കുളത്തില്‍ നീന്തിക്കുളിക്കുന്നതിനിടെയാണ് മുങ്ങിത്താഴ്ന്നത്. സഹോദരങ്ങള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും 25 അടി ആഴമുള്ള കുളത്തിലേയ്ക്ക് താഴ്ന്ന് പോയി. 

40 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമള്ള കുളത്തില്‍ കുടുംബാംഗങ്ങള്‍ സ്ഥിരമായി നീന്തിക്കുളിക്കാറുള്ളതാണ്. മുക്കത്ത് നിന്ന് അഗ്​നിശമന സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്​. പോസ്‌റ്റ്​മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്​ മാറ്റി. മാതാവ്: തിരുവമ്പാടി പുരയിടത്തില്‍ കുടുംബാഗമായ മോളി. സഹോദരങ്ങള്‍: ഡോ. സിറിയക്, ജോസഫ്, എലിസബത്ത്​. കാക്കവയലി​െയ പാലാഴി ഡയറിഫാം ഉടമയാണ്​ പിതാവ്​ ഫിലിപ്പ്​.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - accident death
Next Story