സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ് മൂന്നാം ക്ലാസ് വിദ്യാർഥി മരിച്ചു
text_fieldsമലപ്പുറം: സ്കൂൾ ബസിൽനിന്ന് തെറിച്ചുവീണ വിദ്യാർഥി പിൻചക്രം കയ റി മരിച്ചു. കൂട്ടിലങ്ങാടി കുറുവ എ.യു.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാ ർഥി ഫർസീൻ അഹ്മദാണ് (ഒമ്പത്) മരിച്ചത്. ചൊവ്വാഴ്ച രാവിലെ സ്കൂളിലേക്ക് വരുേമ്പാൾ കുറുവയിലായിരുന്നു അപകടം.
കൂട്ടിലങ്ങാടി സമൂസപ്പടിയിൽനിന്ന് ബസിൽ കയറിയ വിദ്യാർഥിയുടെ ബാഗിെൻറ വള്ളി വാതിൽപിടിയിൽ കുരുങ്ങുകയായിരന്നു. ഇതൊഴിവാക്കാൻ ശ്രമിക്കുന്നതിനിടെ വാതിൽ തുറന്ന് പുറത്തേക്ക് തെറിക്കുകയായിരുന്നെന്ന് അധ്യാപകർ പറഞ്ഞു. നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
മുഞ്ഞക്കുളം കക്കാടൻ ഷാനവാസിെൻറയും (ദുൈബയിൽ ഫാർമസിസ്റ്റ്) പഴമള്ളൂർ സമൂസപ്പടിയിലെ പഞ്ചിളി ഷമീമയുടെയും മകനാണ്. ഇതേ സ്കൂളിലെ അധ്യാപികയാണ് ഷമീമ. സ്കൂളിലെ മുൻ അധ്യാപകൻ ഉണ്ണീൻകുട്ടിയുടെ പേരക്കുട്ടിയുമാണ്. മാതാവ് പ്രസവാവധിയിലായതിനാൽ പഴമള്ളൂർ സമൂസപ്പടിയിലെ മാതൃവീട്ടിൽ നിന്നാണ് ഫർസീൻ സ്കൂളിലേക്ക് പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
