Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ നിയന്ത്രണം വിട്ട്...

കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു

text_fields
bookmark_border
Amballoor Accident
cancel

ബംഗളൂരു: മൈസൂരു-ഹുൻസൂർ റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് കണ്ണൂർ സ്വദേശികളായ ദമ്പതികൾ മരിച്ചു. ബിലിക്കരെയി ൽ ചൊവ്വാഴ്ച രാവിലെ 9.30ഒാടെയാണ് സംഭവം. കണ്ണൂർ ശ്രീകണ്ഠപുരം ചെമ്പൻതൊട്ടി മേച്ചേരിവീട്ടിൽ മാത്യു (60) ഭാര്യ ലില്ലി ക്കുട്ടി (58) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകൻ ലിൻസിനെ (28) മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബംഗളൂരുവിൽനിന്നും കണ്ണൂരിലേക്ക് വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണവിട്ട കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ്, എതിർ ദിശയിൽനിന്ന് വന്ന മറ്റൊരു കാറിലിടിക്കുകയായിരുന്നു.

കാറിലുണ്ടായിരുന്ന മാത്യുവും ഭാര്യ ലില്ലിക്കുട്ടിയും സംഭവസ്ഥലത്തുതന്നെ മരിച്ചു. എതിർദിശയിലുണ്ടായിരുന്ന കാറി​െൻറ മുൻഭാഗവും തകർന്നു. ബംഗളൂരു സ​െൻറ് ജോൺസ് മെഡിക്കൽ കോളജിൽ നടന്ന സി.എസ്.എൻ സന്യാസിനി സഭയിൽ കന്യാസ്ത്രീയായ ഇവരുടെ മകൾ ലീമയുടെ എം.ബി.ബി.എസ് ബിരുദദാന ചടങ്ങ് കഴിഞ്ഞ് നാട്ടിലേക്ക് തിരിച്ചുപോവുകയായിരുന്നു.

മൈസൂരു കെ.ആർ മെഡിക്കൽ കോളജിലെ പോസ്​റ്റ് മോർട്ടത്തിനുശേഷം കെ.എം.സി.സി, മൈസൂരു കേരള സമാജം, ഐ.ജെ.സി.സി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം വ്യാഴാഴ്ച (ജനുവരി 16) വൈകീട്ട് നാലിന് ചെമ്പൻതൊട്ടി സ​െൻറ് ജോർജ് ഫൊറോന പള്ളിയിൽ നടക്കും. മാത്യുവി​െൻറയും ലില്ലിക്കുട്ടിയുടെയും മറ്റൊരു മകനായ ലിറ്റിൽ, ബംഗളൂരു വിൻസെൻഷ്യൽ സഭയിലെ വൈദിക വിദ്യാർഥിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story