Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസും കാറും...

ബസും കാറും കൂട്ടിയിടിച്ച്​ കുടുംബത്തിലെ മൂന്നുപേർ മരിച്ചു

text_fields
bookmark_border
accident-sympol
cancel
ഹ​രി​പ്പാ​ട്: കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്​​റ്റ്​​ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച്​ കു​ടും​ബ​ത്തി​ലെ മൂ​ന്നു​പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. കാ​റി​ലു​ണ്ടാ​യി​രു​ന്ന കൊ​ല്ലം കു​ണ്ട​റ പെ​രു​മ്പു​ഴ ഷാ​നി മ​ൻ​സി​ലി​ൽ റി​ട്ട. അ​ധ്യാ​പ​ക​ൻ കൊ​ച്ചു​കു​ഞ്ഞ് (75), ഭാ​ര്യ ലൈ​ലാ​ബീ​വി (64), മ​ക​ൻ സു​ഹൈ​ർ (40) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കൊ​ച്ചു​കു​ഞ്ഞും സു​ഹൈ​റും സം​ഭ​വ​സ്ഥ​ല​ത്തും ലൈ​ലാ​ബീ​വി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലു​മാ​ണ്​ മ​രി​ച്ച​ത്.

ലൈ​ലാ​ബീ​വി​യു​ടെ സ​ഹോ​ദ​ര​ൻ ജ​മാ​ലു​ദ്ദീ​നെ​യാ​ണ്​​ (50) ഗു​രു​ത​ര പ​രി​​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ൽ ചേ​പ്പാ​ട് വ​ലി​യ​പ​ള്ളി​ക്ക് തെ​ക്കു​ഭാ​ഗ​ത്താ​ണ്​ ചൊ​വ്വാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പു​റ​പ്പെ​ട്ട സൂ​പ്പ​ർ​ഫാ​സ്​​റ്റും എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന ഹോ​ണ്ട സി​റ്റി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തെ​തു​ട​ർ​ന്ന് മു​ക്കാ​ൽ മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ​പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു.

സു​ഹൈ​റി​​െൻറ മൂ​വാ​റ്റു​പു​ഴ​യി​ലെ ഭാ​ര്യ​വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ. സു​ഹൈ​ർ എ​റ​ണാ​കു​ള​ത്ത് മെ​ഡി​ക്ക​ൽ സ്​​റ്റോ​ർ ന​ട​ത്തു​ക​യാ​ണ്. കൊ​ച്ചു​കു​ഞ്ഞി​​െൻറ മ​റ്റ് മ​ക്ക​ൾ: മു​ജീ​ബ്, ഷാ​നി. സു​ഹൈ​റി​​െൻറ ഭാ​ര്യ മു​ബീ​ന. ര​ണ്ട് മ​ക്ക​ളു​ണ്ട്. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story