Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനേര്യമംഗലം പാലത്തിൽ...

നേര്യമംഗലം പാലത്തിൽ ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

text_fields
bookmark_border
നേര്യമംഗലം പാലത്തിൽ ഓട്ടോയും ട്രാവലറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
cancel

അടിമാലി/കോതമംഗലം: അമിത വേഗത്തിലെത്തിയ ടെമ്പോ ട്രാവലർ ഓട്ടോയിലേക്ക് ഇടിച്ച് കയറി ഒരു മരണം. പത്ത് പേർക്ക് പര ിക്ക്. ഓ​ട്ടോറിക്ഷയിലുണ്ടായിരുന്ന നേര്യമംഗലം പഴമ്പിള്ളിച്ചാൽ വറവുങ്കൽ പോൾസണാണ് (55) മരിച്ചത്. പഴമ്പിള്ളിച്ച ാൽ സ്വദേശികളായ ഓ​ട്ടോ ഡ്രൈവർ പാറക്കൽ ഷാജി ജോസ്​(40), വിരിഞ്ഞമാക്കൽ സുനിൽ (30), കോട്ടക്കുടിയിൽ സന്തോഷ് (40), പാറയിൽ ഷൈബു ചാക്കോ (32), തടത്തിൽ അജിത്ത് (28), കോഴിക്കോട് സ്വദേശികളായ മാലിക്കത്താഴം ഹാരിസ്​ (31), താഴത്തിൽ റിസ്​ വാല ഐഷ (21), കുതുക്കൽ കെ.പി. അനീഷ (21), ഫറോക്ക്​ ഫസ്​ന (20), സ്​റ്റാർ ഹൗസിൽ അനില (ആറ്​) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്​ച പുലർച്ച ഏഴിനാണ് അപകടം. കോഴിക്കോടുനിന്നുള്ള വിനോദസഞ്ചാരികളുമായി മൂന്നാറിലേക്ക് വന്ന ട്രാവലറും മാമലക്കണ്ടം പഴമ്പിള്ളിച്ചാലിൽനിന്ന്​ കോതമംഗലത്തേക്ക് പോയ ഓട്ടോയുമാണ്​ അപകടത്തിൽപെട്ടത്​. നേര്യമംഗലം പാലത്തിന്​ മധ്യത്തിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണമായും തകർന്നു. പാലത്തി​​െൻറ കൈവരിയിലിടിച്ച ട്രാവലർ മറിഞ്ഞതോടെയാണ്​ ഇതിലെ യാത്രക്കാർക്കും പരിക്കേറ്റത്​.

പാലത്തി​െൻറ കൈവരിയും തകർന്നു. അപകടത്തെ തുടർന്ന് ഏറെ നേരം ദേശീയപാതയിൽ വാഹനഗതാഗതം തടസ്സപ്പെട്ടു. ഇടുങ്ങിയ പാലത്തിലൂടെ ഓ​ട്ടോ വരുന്നത്​ ട്രാവലർ ഡ്രൈവർ കണ്ടെങ്കിലും അമിത വേഗമായിരുന്നതിനാൽ നിയന്ത്രിക്കാൻ കഴിയാത്തതാണ്​ അപകടത്തിനിടയാക്കിയ​െതന്നാണ്​ വിവരം. വാഹനങ്ങൾ പുഴയിൽ പതിക്കാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി. പോൾസ​​െൻറ സംസ്കാരം ശനിയാഴ്ച്ച രാവിലെ 10ന് പഴമ്പിള്ളിച്ചാൽ സ​െൻറ്​ മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലിസി. മക്കൾ ബിജോ, ജിനോ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story