Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്ക്​...

ബൈ​ക്ക്​ ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മരണം

text_fields
bookmark_border
ബൈ​ക്ക്​ ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി ര​ണ്ടു മരണം
cancel
ചേ​ർ​ത്ത​ല: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് അ​ട​ഞ്ഞു​കി​ട​ന്ന ക​ട​യി​ൽ ഇ​ടി​ച്ചു​ക​യ​റി ര​ണ്ട് യു​വാ​ക്ക​ൾ മ​ രി​ച്ചു. ചേ​ർ​ത്ത​ല കോ​ട​തി​ക്ക​വ​ല​യി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ബേ​ക്ക​റി​യു​ടെ വ​ശ​ത്തേ​ക്ക്​ ബൈ​ക്ക് ഇ​ടി ​ച്ചു​ക​യ​റി​യാ​ണ് ഇ​രു​വ​രും മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​ടു​ക്കി ക​ഞ്ഞി​ക്കു​ഴി പ​ഴ​യ​രി​ക്ക​ണ്ടം പേ​ര​നാ​ട് ഉ​ണ്ണി​കൃ​ഷ്ണ​​​െൻറ മ​ക​ൻ സം​ഗീ​ത് (20), ഇ​ടു​ക്കി വാ​ഴ​ത്തോ​പ്പ് കേ​ശ​മു​റി ത​ടി​യ​മ്പാ​ട് വ​ട്ട​ക്കു​ന്നി​ൽ ജോ​സ​ഫി​​​െൻറ മ​ക​ൻ ജ്യോ​തി​ഷ് (28) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ടം ന​ട​ന്ന് ഒ​രു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞാ​ണ്​ അ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ർ വി​വ​രം അ​റി​യു​ന്ന​ത്. അ​പ​ക​ട സ്ഥ​ല​ത്തു​ത​ന്നെ സം​ഗീ​ത് മ​രി​ച്ചു. ജ്യോ​തി​ഷി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ എ​ത്തി​ച്ചെങ്കിലും ഉ​ച്ച​യോ​ടെ മ​രി​ച്ചു. കൊ​തു​ക് നെ​റ്റു​ക​ൾ സ്ഥാ​പി​ക്കു​ന്ന ജോ​ലി​ക്കാ​രാ​യ ഇ​വ​ർ ചേ​ര്‍ത്ത​ല കു​റു​പ്പ​ൻ​കു​ള​ങ്ങ​ര​യി​ല്‍ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ജ്യോ​തി​ഷ് നാ​ല്​ വ​ർ​ഷ​മാ​യും സം​ഗീ​ത് ഒ​രു വ​ർ​ഷ​മാ​യും ഇ​വി​ടെ​യു​ണ്ട്. ഷോ​ള​ജ​യാ​ണ് സം​ഗീ​തി​​​െൻറ അ​മ്മ. സ​ഹോ​ദ​രി​മാ​ർ: പ്ര​വീ​ണ, ശ്രു​തി.

ബ​സ്​ ബൈ​ക്കി​ലി​ടി​ച്ച് ര​ണ്ട്​ യു​വാ​ക്ക​ൾ മ​രി​ച്ചു
പ​ള്ളു​രു​ത്തി/​ചോ​റ്റാ​നി​ക്ക​ര: തി​രു​വാ​ങ്കു​ള​ത്തി​ന​ടു​ത്ത് കോ​ട്ട​യ​ത്തു​പാ​റ മി​നി ബൈ​പാ​സി​ന്​ സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​ള്ളു​രു​ത്തി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട്​ യു​വാ​ക്ക​ൾ മ​രി​ച്ചു.
പ​ള്ളു​രു​ത്തി പെ​രു​മ്പ​ട​പ്പ് റോ​ഡി​ൽ ശാ​സ്ത ടെ​മ്പി​ൾ ലെ​യി​നി​ൽ വെ​ളി​പ്പ​റ​മ്പി​ൽ രാ​ഘ​വ​​െൻറ മ​ക​ൻ ബേ​ബി (49), ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ മ​ക​ൻ പ്ര​സാ​ദ് (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ഓ​ടെ​യാ​ണ്​ സം​ഭ​വം.

കോ​ട്ട​യം യൂ​ണി​ക് കോ​ള​ജ്​ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വ​ണ്ട​ർ​ലാ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ടൂ​റി​സ്​​റ്റ്​ ബ​സു​മാ​യി ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജോ​ലി​സ്​​ഥ​ല​മാ​യ ചോ​റ്റാ​നി​ക്ക​ര​യി​ലെ വ​ർ​ക്​​ഷോ​പ്പി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. ഇ​രു​വ​രു​ടെ​യും സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പ​ള്ളു​രു​ത്തി പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ന​ട​ക്കും. സ​ര​സ്വ​തി​യാ​ണ് ബേ​ബി​യു​ടെ ഭാ​ര്യ. മ​ക്ക​ൾ: ആ​തി​ര, അ​ശ്വ​തി. രാ​ധാ​മ​ണി​യാ​ണ് പ്ര​സാ​ദി​​െൻറ മാ​താ​വ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story