Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിതവേഗത്തിൽ പാഞ്ഞ...

അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിടിച്ച്​ യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
accident-sympol
cancel

തൃശൂർ: ശക്തൻ നഗറിൽ അമിതവേഗത്തിൽ പാഞ്ഞ സ്വകാര്യ ബസിടിച്ച്​ സ്​കൂട്ടർ യാത്രികനായ യുവാവിന് ദാരുണാന്ത്യം. രാമവർ മപുരം കുറ്റുമുക്ക് മരുതൻകുഴി വീട്ടിൽ ബാലചന്ദ്ര​​െൻറ മകൻ ജിബിനാണ്​ (27) മരിച്ചത്. ബസ് ഇടിച്ച് താഴെ വീണ ജിബി​​െൻറ തലയിലൂടെ ചക്രം കയറിയിറങ്ങി. ഹെൽമറ്റ് തകർന്ന് തല ചതഞ്ഞരഞ്ഞ നിലയിലായിരുന്നു. സ്കൂട്ടറിൽ കൂടെയുണ്ടായിരുന്ന സുഹൃ ത്ത് കുറാഞ്ചേരി കറുപ്പംവീട്ടിൽ നൂറുദീ​​െൻറ മകൻ മുഹമ്മദ് നൗഫലിനെ (26) ഗുരുതര പരിക്കോടെ സൺ മെഡിക്കൽ ആൻഡ് റിസർച്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്​ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ശക്തൻ നഗർ ബസ് സ്​ റ്റാൻഡിൽ നിന്ന്​ കോടന്നൂരിലേക്ക്​ സർവിസ് നടത്തുന്ന ഐഷ എയർകാർ ബസാണ് യുവാക്കളെ ഇടിച്ചിട്ടത്. ശക്തൻ നഗറിൽ ഹെഡ് പോസ്​റ്റോഫിസി​െൻറ വശമുള്ള വഴിയിലൂടെ കൂർക്കഞ്ചേരിയിലേക്ക് പോവുകയായിരുന്നു ബസ്. ഒല്ലൂരിൽനിന്ന്​ തൃശൂരിലേക്ക് വരികയായിരുന്നു ജിബിനും നൗഫലും. ജിബിൻ ആണ്​ സ്കൂട്ടർ ഓടിച്ചിരുന്നത്. അമിത വേഗത്തിലെത്തി തിരിക്കുകയായിരുന്ന ബസ് സ്​കൂട്ടറിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.

അപകടമുണ്ടായ ഉടൻ ബസ് ജീവനക്കാർ ഓടിരക്ഷപ്പെട്ടു. യാത്രക്കാരും ഓടിയെത്തിയവരും ചേർന്നാണ്​ യുവാക്ക​െള ആശുപത്രിയിലെത്തിച്ചത്​. ജിബി​െൻറ മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അയ്യന്തോൾ ചുങ്കത്ത് ഒരു ഗ്രാം ആഭരണങ്ങളുടെ ഷോപ്പ് നടത്തുകയാണ് ജിബിനും നൗഫലും. സ്ഥാപനത്തി​​െൻറ ആവശ്യത്തിന് ഒല്ലൂരിൽ പോയി മടങ്ങുകയായിരുന്നു ഇരുവരും. ഗിരിജയാണ് ജിബി​െൻറ അമ്മ. സഹോദരൻ: ജിതിൻ.

ദാരുണാന്ത്യത്തിന് കാരണം പൊലീസി​െൻറയും, കോർപറേഷ​​െൻറയും നിസ്സംഗത
തൃശൂർ: ഹെൽമറ്റ് വെക്കണം, സീറ്റ് ബെൽറ്റ്​ധരിക്കണം...ബോധവത്​കരണവും അതി​െൻറ പേരിൽ പിഴയീടാക്കലും. ഹെൽമറ്റ് ധരിച്ചിരുന്നു...നിയമവും പാലിച്ചു...എന്നിട്ടും തലയെ ചതച്ചരച്ച് യുവാവി​െൻറ ജീവനെടുത്തു. ശക്തൻ സ്​റ്റാൻഡിൽ നിന്നും അമിതവേഗത്തിൽ നിയമങ്ങളെ കാറ്റിൽപറത്തി പാഞ്ഞ സ്വകാര്യ ബസ് നിയമം പാലിച്ച് സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവരിൽ ഒരാളുടെ ജീവനെടുക്കാനിടയായ സംഭവത്തിൽ ഉത്തരവാദിത്തം പൊലീസിനും കോർപറേഷനുമാണ്.

ശക്തൻ നഗറിൽ സ്വകാര്യ ബസുകളുടെ നിയമലംഘനം പുതിയതല്ല. സമയക്കുറവി​െൻറയും, റോഡ് ശോച്യാവസ്ഥയുടെയും പേരിൽ തോന്നിയ വഴികളിലൂടെയാണ് ബസുകളുടെ യാത്ര. ഇതൊക്കെ കണ്ട് ഹെൽമറ്റ് വെക്കാത്തവരെയും, ഇൻഡിക്കേറ്റർ പൊട്ടിയവരെയും പിടികൂടാൻ പൊലീസും ഇവിടെ നിൽക്കുന്നുണ്ടാവും. ഇവരുടെ കൺമുന്നിലൂടെയാണ് ഈ പരസ്യമായ നിയമലംഘനം നടക്കുന്നതെങ്കിലും നടപടിയെടുക്കില്ല.

മാസങ്ങൾക്ക് മുമ്പ് കാൽനടക്കാരിയായ വയോധികയെ ഇടിച്ചിട്ട ബസ് കണ്ടെത്താതെ പൊലീസ് ഉഴപ്പിയത് നാല് ദിവസത്തോളമാണ്. ഒടുവിൽ മാധ്യമങ്ങൾ വിഷയം വിടുന്നില്ലെന്നായപ്പോഴാണ് ബസ് കണ്ടെത്തിയത്. നഗരത്തിലെ റോഡുകളും, ശക്തൻ സ്​റ്റാൻഡുമെല്ലാം കോർപറേഷ​​െൻറ കീഴിലാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് സ്​റ്റാൻഡ് കോൺക്രീറ്റ് വിരിച്ചതിനാൽ ഇവിടെ തകരാറില്ല. മുമ്പ്​ തകർന്ന സ്​റ്റാൻഡിൽ അപകടമൊഴിഞ്ഞ ദിവസങ്ങളുണ്ടായിരുന്നില്ല. റോഡിലെ കുഴികൾ പാതാളക്കുഴികളായിട്ടും വലിയ പ്രഖ്യാപനങ്ങളിലും വാഗ്ദാനങ്ങളിലുമാണ് കോർപറേഷൻ. റോഡിലെ കുഴിയും തിരക്കും മൂലം എത്താൻ കഴിയാത്തതിനാലാണ് പോസ്​റ്റോഫിസിന് സമീപത്തെ റോഡ് ബസുകൾ തിരഞ്ഞെടുക്കുന്നത്. അമിത വേഗത്തിൽ പാഞ്ഞ ബസ് എതിരെ വരുന്നവരെയോ, അടുത്തുള്ള മറ്റ് വാഹനങ്ങളെയോ കാണാതെയും ശ്രദ്ധിക്കാതെയുമായിരുന്നു വന്നിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

ഈ വഴിയിലൂടെ സ്വകാര്യ ബസുകൾ പോകാൻ പാടില്ലാത്തതാണെന്നിരിക്കെ പരസ്യമായ ഗതാഗത നിയമലംഘനമായിരുന്നു നടത്തിയത്. ഇരുചക്ര വാഹനമോടിക്കുന്നവരുടെ സുരക്ഷക്കായി ഹെൽമറ്റ് നിർബന്ധമാക്കുകയും നിയമം പാലിക്കാത്തവരിൽ നിന്നും വൻ തുക പിഴയീടാക്കുകയും ചെയ്യുക മാത്രമല്ല. ഇത്തരം നിയമലംഘനങ്ങൾക്ക് നേരെയും കണ്ണ് തുറക്കേണ്ടതുണ്ട്. റോഡിലെ കുഴി നികത്തിയാൽ ബസുകൾക്ക് ഈ വഴി തിരഞ്ഞെടുക്കേണ്ടി വരില്ലായിരുന്നു. ബസുകൾ നിയമം പാലിച്ചിരുന്നെങ്കിൽ, നിയമപാലകർ ഈ നിയമലംഘനത്തിന് നേരെ കണ്ണ് തുറന്നിരുന്നെങ്കിൽ ഈ ദാരുണ സംഭവം ഉണ്ടാവില്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story