സ്‌കൂട്ടര്‍ കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് രണ്ടുപേർ മരിച്ചു
text_fieldsനേമം: സ്‌കൂട്ടര്‍ നിയന്ത്രണംവിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ച് യുവാക്കള്‍ മരിച്ചു. വിളപ്പില്‍ശാല മുളയറ സ്വര ്‍ണക്കാട് സിനോ ഭവനില്‍ രാജന്‍ (34), വിളപ്പില്‍ശാല ഊറ്റുകുഴി പുഷ്പ സദനത്തില്‍ പ്രിന്‍സ് ജോയി (21) എന്നിവരാണ് മരിച്ച ത്. അയല്‍വാസികളാണ് ഇരുവരും.
തിങ്കളാഴ്ച രാവിലെ 8.50ന് പൂജപ്പുര സ്റ്റേഷന് പരിധിയില്‍ വേട്ടമുക്കിലായിരുന്നു അപകടം. മരുതംകുഴിയില്‍നിന്ന് വേട്ടമുക്കിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ വേട്ടമുക്കില്‍നിന്ന് മരുതംകുഴിയിലേക്ക് വരുകയായിരുന്ന യുവാക്കള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. രാജനാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.
ജോലിക്കുപോകുകയായിരുന്ന രാജെൻറ സ്‌കൂട്ടറിനു പിന്നിലിരുന്ന് കോളജിലേക്ക് പോകുകയായിരുന്നു പ്രിന്‍സ്. അപകടത്തെതുടർന്ന് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലക്കേറ്റ മാരകക്ഷതമാണ് മരണ കാരണം. സ്കൂട്ടറിെൻറ അമിതവേഗമാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
നോര്‍ക്കയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നു രാജന്‍. പിതാവ്: സുകുമാരൻ. ഭാര്യ: താര. മകന്‍: സിനോ.
തിരുവനന്തപുരം കണ്ണമ്മൂലയിലെ ജോണ്‍ കോക്‌സ് മെമ്മോറിയല്‍ സി.എസ്.ഐ ഇൻസ്റ്റിറ്റ്യൂട്ടിലെ അവസാനവര്‍ഷ മെക്കാനിക്കല്‍ വിദ്യാർഥിയായിരുന്നു പ്രിന്‍സ്. ഫ്രഡി ജോയി-അനിത ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: പ്രജിത, പ്രജിന. സംഭവത്തില്‍ പൂജപ്പുര പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
