Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 July 2019 9:42 AM IST Updated On
date_range 16 July 2019 12:50 AM ISTബൈക്കിടിച്ച് കാൽനടക്കാരനും ബൈക്ക് യാത്രികനും മരിച്ചു
text_fieldsbookmark_border
സുൽത്താൻ ബത്തേരി: ഇരുചക്രവാഹനമിടിച്ച് കാൽനടയാത്രികനും ബൈക്ക് യാത്രികനും മരിച് ചു. ബൈക്ക് യാത്രികനായ എരുമാട് കൊന്നച്ചാൽ മാനിക്കുനി കൊച്ചുകുടിയിൽ കെ.ടി. സ്റ്റീഫെൻ റ മകൻ അമൽ സ്റ്റീഫൻ (22), കാൽനടയാത്രികനായ അസം സോനീപ്പൂർ പൂണ്ട സ്വദേശി സെയ്തുൽ ഇസ്ലാ ം (26) എന്നിവരാണ് മരിച്ചത്.
ബത്തേരി താളൂർ റോഡിൽ അമ്മായിപ്പാലത്ത് ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ജോലിക്കാരനായിരുന്നു അമൽ സ്റ്റീഫൻ. ഞായറാഴ്ച രാത്രി ബത്തേരിയിലെ ആശുപത്രിയിൽ കഴിയുന്ന പിതൃസഹോദരെൻറ മകനെ കണ്ട് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം. അമ്മായിപ്പാലത്ത് റോഡ് മുറിച്ചുകടക്കാൻ ശ്രമിക്കുകയായിരുന്ന സെയ്തുൽ ഇസ്ലാമിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു.
സമീപത്തെ കടകളിൽ ഉണ്ടായിരുന്നവർ ഉടനെ റോഡിൽ വീണ അമലിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഓവുചാലിൽ തെറിച്ചുവീണ സെയ്തുൽ ഇസ്ലാമിനെ മണിക്കൂറുകൾക്കുശേഷമാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. അമ്പലവയൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. സെയ്തുൽ ഇസ്ലാമിെൻറ മൃതദേഹം അസമിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പൊലീസ് കൈക്കൊണ്ടു. ഇദ്ദേഹം എട്ടു വർഷമായി വയനാട്ടിൽ ജോലിചെയ്തുവരുന്നു. അമലിെൻറ പിതാവ് സ്റ്റീഫൻ ഇസ്രായേലിലേക്ക് കഴിഞ്ഞ ദിവസമാണ് യാത്രയായത്. ഷാൻറീയാണ് മാതാവ്. സഹോദരി: അമീഷ സ്റ്റീഫൻ. സംസ്കാരം ബുധനാഴ്ച നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story