ബൈക്കും ബസും കൂട്ടിയിടിച്ച് രണ്ട് ശാന്തിക്കാർ മരിച്ചു
text_fieldsപറവൂർ: ബൈക്കും ബസും കൂട്ടിയിടിച്ച് ശാന്തിക്കാരായ രണ്ട് യുവാക്കൾ മരിച്ചു. എടവനക്കാട് കോട്ടുവള്ളിത്തറ അജിത്ക ുമാറിെൻറയും അജിതയുടെയും മകൻ അനുജിത്ത് (20), എടവനക്കാട് മരക്കാപറമ്പിൽ പ്രസാദിെൻറയും സിനിയുടെയും മകൻ പ്രജിത്ത് (21) എന്നിവരാണ് മരിച്ചത്. ഇരുവരും പഴങ്ങാട് കാവുങ്കൽ ക്ഷേത്രത്തിലെ ശാന്തിക്കാരാണ്. വെള്ളിയാഴ്ച ഉച്ചക്ക് 12.30ഓടെ പറവൂർ-ചെറായി റോഡിൽ പെരുമ്പടന്ന പാടത്തിനുസമീപമായിരുന്നു അപകടം.
‘മഹാദേവൻ’ സ്വകാര്യ ബസും ഇവർ സഞ്ചരിച്ച ബൈക്കും തമ്മിലാണ് ഇടിച്ചത്. തെറിച്ചുവീണ ഇരുവർക്കും തലക്ക് ഗുരുതര പരുക്കേറ്റു. പ്രജിത്ത് സംഭവസ്ഥലത്തുതന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചശേഷമാണ് അനുജിത്ത് മരിച്ചത്. സംഭവത്തെത്തുടർന്നു ബസ് ഡ്രൈവറും കണ്ടക്ടറും ഓടിരക്ഷപ്പെട്ടു. അതുവഴി വന്ന ആംബുലൻസിലാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
