Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുമ്പനാട്ട്​...

കുമ്പനാട്ട്​ കെ.എസ്​.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ നാലുപേർ മരിച്ചു

text_fields
bookmark_border
കുമ്പനാട്ട്​ കെ.എസ്​.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ നാലുപേർ മരിച്ചു
cancel
camera_alt???????, ???, ?????

തിരുവല്ല: കെ.എസ്​.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച്​ നാലുപേർ മരിച്ചു. ഇരവിപേരൂർ തറവേലിൽ ശശി പണിക്കരുടെ മകൻ അന ൂപ് (25), വാക്കേമണ്ണിൽ ബെൻ (30), മംഗലശേരിൽ ജോബി (38), ഇരവിപേരൂർ ഓലശ്ശേരിൽ അനിൽ (42) എന്നിവരാണ്​ മരിച്ചത്​. അനൂപ്​, ബെൻ, ജോബ ി എന്നിവർ സംഭവസ്​ഥലത്ത്​ മരിച്ചു.

മൂന്ന്​ പേരുടെ മൃതദേഹങ്ങൾ കുമ്പനാട്​ ഫെ​ലോഷിപ്​ ആശുപത്രിയിലും ഒരാളുടേത്​ തിരുവല്ല പുഷ്​പഗിരി ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്​. അരുൺ എന്ന യുവാവിനെ മുഖത്ത്​ പരിക്കുകളോടെ പുഷ്​പഗിരി ആശുപത്രിയിലും പരിക്കേറ്റ ബസ്​ ഡ്രൈവർ സി.എൽ. ബിജുവിനെയും കാറിൽ ഉണ്ടായിരുന്ന അനീഷിനെയും കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടി.കെ. റോഡിൽ കുമ്പനാട്​ പെട്രോൾ പമ്പിനു സമീപം ഞായറാഴ്​ച രാത്രി 8.30ഓടെയാണ്​ അപകടം. തിരുവല്ലയിൽനിന്ന്​ പത്തനംതിട്ടക്കുപോയ ആർ.എ.സി 852 നമ്പർ ഓർഡിനറി ബസും തിരുവല്ല ഭാഗ​േത്തക്ക്​ വന്ന എറണാകുളം രജിസ്​​േട്രഷനുളള കെ.എൽ. 07 എ ഇസഡ്​ 6886 നമ്പർ കാറുമാണ്​ കൂട്ടിയിടിച്ചത്​. ഇരവിപേരൂർ പേരൂർ സ്വദേശി​യുടേതാണ്​ കാർ.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകരുകയും​ തീപിടിക്കുകയും ചെയ്​തു. ഹൈവേ പൊലീസും ഫയർ​േഫാഴ്​സു​മെത്തിയാണ്​ രക്ഷാപ്രവർത്തനം നടത്തിയത്​. കാറിനു​ തീപിടിച്ചതിനെ തുടർന്ന്​ സമീപത്തെ പെ​േട്രാൾ പമ്പിലെ അഗ്​നിശമന ഉപകരണം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkumbanad
News Summary - accident death kumbanad
Next Story