Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദേശീയ പാതയിൽ​ ബൈക്കും...

ദേശീയ പാതയിൽ​ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​​ രണ്ടുപേർ മരിച്ചു​

text_fields
bookmark_border
ദേശീയ പാതയിൽ​ ബൈക്കും ലോറിയും കൂട്ടിയിടിച്ച്​​ രണ്ടുപേർ മരിച്ചു​
cancel
camera_alt

ദേശീയ പാത 766 കൊടുവള്ളി മദ്റസ ബസാറിലുണ്ടായ അപകടത്തിൽ ലോറിയുടെ അടിയിൽ​െപട്ട ബൈക്ക്​

കൊടുവള്ളി: ദേശീയ പാത 766 മദ്റസ ബസാറിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. പടനിലം വള്ളിയാട്ടുമ്മൽ സന്തോഷ് (44), പറേമടക്കുമ്മൽ ശശി (45) എന്നിവരാണ്​ മരിച്ചത്. ഇവരുടെ കൂടെയുണ്ടയിരുന്ന സുഹൃത്ത്​ വള്ളിയാട്ടുമ്മൽ ശശി ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്​.

വെള്ളിയാഴ്ച്ച രാവിലെ 10.40 ഓടെയായിരുന്നു അപകടം. ചരക്കുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയിൽ എതിരെ വന്ന ബൈക്ക് നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ട ഇവരെ പൊലീസും നാട്ടുകാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സന്തോഷ് ഉച്ചയോടെയും ശശി വൈകീട്ട്​ നാലുമണിയോടെയും മരണപ്പെടുകയായിരുന്നു.

പ്രദേശത്ത്​ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. സുരക്ഷ സംവിധാനമൊരുക്കാതെ നടന്ന പ്രവൃത്തിയാണ്​ മദ്റസ ബസാറിൽ അപകടത്തിന് വഴിയൊരുക്കിയതെന്ന്​ ആരോപിച്ച് നാട്ടുകാർ ദേശീയപാത ഉപരോധിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkoduvallyaccident
Next Story