Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലായിൽ കാർ...

പാലായിൽ കാർ നിയന്ത്രണംവിട്ട്​ മരത്തിലും കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ്​ അഞ്ചു​ മരണം

text_fields
bookmark_border
പാലായിൽ കാർ നിയന്ത്രണംവിട്ട്​ മരത്തിലും കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ്​ അഞ്ചു​ മരണം
cancel

പാലാ: പാലായിൽ നിയന്ത്രണംവിട്ട കാർ മരത്തിലും റോഡരികിലെ കെട്ടിടത്തിലും ഇടിച്ചുമറിഞ്ഞ്​ അഞ്ചു​ യുവാക്കൾ മരിച ്ചു. പാലാ കടനാട് സ്വദേശികളായ നടുവിലെക്കുറ്റ് ജോബിൻസ്​ കെ. ജോർജ് (27), ഇരുവേലികുന്നേൽ പ്രമോദ് സോമൻ (27), കിഴക്കേക്കര വിഷ്ണുരാജ് (27), മലേപ്പറമ്പിൽ എം.പി ഉല്ലാസ് (38), അറയ്ക്കപ്പറമ്പിൽ സുധി (27) എന്നിവരാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ അന് തിനാട് മലയിൽ പ്രഭാത്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപ​ത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഞായറാഴ്ച വൈകീട്ട് 6.20ന്​ പാലാ-തൊടുപുഴ ഹൈവേയിൽ മാനത്തൂർ പള്ളി ജങ്​ഷനു​​ സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്ത് പോയി മടങ്ങിവരുകയായിരുന്ന ഇവരുടെ കാർ മറ്റൊരു വാഹനത്തെ പിന്തുടരുന്നതിനിടെ നിയന്ത്രണംവിട്ട്​ വഴിയരികിലെ മരത്തിലും തുടർന്ന് കെട്ടിടത്തിലും ഇടിച്ച് റോഡിൽ മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന മൂന്നുപേർ പുറത്തേക്ക് തെറിച്ചുവീണു. പുറ​​േത്തക്ക്​ വീണ ജോബിൻസ്​, വിഷ്ണുരാജ്​, പ്രമോദ്​ സോമൻ എന്നിവർ സംഭവസ്ഥലത്ത്​ മരിച്ചു. വാഹനത്തിൽനിന്ന് പുക ഉയരുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാർ തീയണച്ച ശേഷം വാഹനം വെട്ടിപ്പൊളിച്ചാണ് ഉല്ലാസിനെയും സുധിയെയും പ്രഭാതിനെയും പുറത്തെടുത്തത്. സുധിയും ഉല്ലാസും കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചശേഷമാണ് മരിച്ചത്.

അപകടത്തിൽപെട്ട മാരുതി റിറ്റ്‌സ് കാറി​​െൻറ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗത്തിലായിരുന്ന കാർ കരണംമറിഞ്ഞതായും ദൃക്‌സാക്ഷികൾ പറഞ്ഞു. മൂന്നുപേരുടെ മൃതദേഹങ്ങൾ പാലാ താലൂക്ക് ആശുപത്രിയിലും മറ്റുള്ളവരുടേത്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രി മോർച്ചറിയിലുമാണ്​.

എറണാകുളത്ത് ഡ്രൈവറായി ജോലി ചെയ്യുന്ന സുധി കടനാട് അറയ്ക്കപറമ്പിൽ ജോർജ്-സുധ ദമ്പതികളുടെ മകനാണ്. ഭാര്യ: വല്ല്യാത്ത് കുന്നേൽ സലില. ഇവർക്ക് ആറുമാസം പ്രായമുള്ള ഒരു കുട്ടിയുണ്ട്. സഹോദരി: മീനുക്കുട്ടി. ഇരുവേലികുന്നേൽ സോമനാഥ​​െൻറ മകനാണ് പ്രമോദ്. ആർട്ടിസ്​റ്റായും മേസ്തിരിപ്പണിയും ചെയ്തിരുന്നു. കിഴക്കേക്കര രാജു-അനിത ദമ്പതികളുടെ മകനാണ് അപ്പൂസ് എന്ന വിഷ്ണുരാജ്. പാലാ ചെത്തിമറ്റത്ത് ജിം ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു വിവാഹം. ഭാര്യ: കെഴുവംകുളം പുളിയന്മാനായിൽ നയന.

നടുവിലേക്കുറ്റ് ജോയി-ലീലാമ്മ ദമ്പതികളുടെ മകനാണ് ടോണി എന്ന ജോബിൻസ്​. ചെരിപ്പ്​ ഹോൾസെയിൽ വിൽപനരംഗത്താണ്​ ജോലി. ഉല്ലാസ് ഓട്ടോ തൊഴിലാളിയാണ്​. ഭാര്യ: ഇന്ദു. മക്കൾ: അഭിനവ്, അഭിരാമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamaccident deathkerala newsmalayalam news
News Summary - accident death- kerala news
Next Story