Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​​​...

കോഴിക്കോട്ട്​​​ വാഹനാപകടത്തിൽ രണ്ട്​ കണ്ണൂർ​ സ്വദേശികൾ മരിച്ചു

text_fields
bookmark_border
കോഴിക്കോട്ട്​​​ വാഹനാപകടത്തിൽ രണ്ട്​ കണ്ണൂർ​ സ്വദേശികൾ മരിച്ചു
cancel

കോഴിക്കോട്​: നഗരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുപേർ മരിച്ച​ു. രണ്ടുപേർക്ക്​ പരിക്കേറ്റു. കണ്ണൂർ കൂത്തുപറമ്പിനടുത്ത്​ മൂര്യാട് കുറ്റിക്കാട്ടെ ‘അമൽ നിവാസി’ൽ അമൽ (23), എടക്കാടിനടുത്ത്​ നടാൽ കുറ്റിക്കകം നോർത്ത് എൽ.പി സ്​കൂളിനടുത്ത് ‘സ്മിത നിവാസി’ൽ കുനിമ്മൽ സന്ദീപ് (36) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കൂത്തുപറമ്പ് ചെറുപറമ്പിലെ ജിൻസൺ (20), പിണറായി ഓലായിക്കരയിലെ ശരത്ത് (26) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്​ച പുലർച്ച അഞ്ചരയോടെ രാമനാട്ടുകര-വെങ്ങളം ബൈപാസിൽ മലാപ്പറമ്പ്​ ജങ്​ഷന്​ സമീപമാണ്​  അപകടം. മരിച്ചവരും പരിക്കേറ്റവരും കാർയാത്രികരാണ്​. അലൂമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരായ നാലുപേരും കൊച്ചിയിലെ ജോലിസ്​ഥലത്തുനിന്ന്​ കൂത്തുപറമ്പിലേക്ക്​ മടങ്ങുന്നവഴിയാണ്​ അപകടം. കാർ എതിരെവന്ന ഗുജറാത്ത്​ രജിസ്​​േ​ട്രഷനുള്ള ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ​അപകടം നടന്ന ഉടൻ നാലുപേരെയും മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും സന്ദീപി​നെ  രക്ഷിക്കാനായില്ല. ഉച്ചയോടെ​ അമലും മരിച്ചു​. മറ്റുള്ളവരുടെ പരിക്ക്​ ഗുരുതരമല്ല. 

മൂര്യാട്ടെ പ്രകാശ​​​െൻറയും സതിയുടെയും മകനാണ് അമൽ. ഭാര്യ: നിഷിത. അമലി​​​െൻറ സംസ്​കാരം ഞായറാഴ്​ച രാവിലെ ഒമ്പതിന്​ വലിയവെളിച്ചം ശ്​മശാനത്തിൽ. സന്ദീപി​​​െൻറ പിതാവ്​: മോഹനൻ. മാതാവ്​: വനജ. ഭാര്യ: ധന്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam newsmalaparambu
News Summary - accident death- kerala news
Next Story