Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ കണ്ടെയ്നര്‍...

വടകരയിൽ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല്​ മരണം

text_fields
bookmark_border
വടകരയിൽ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല്​ മരണം
cancel

വടകര: ദേശീയപാതയില്‍ മുട്ടുങ്ങലില്‍ കണ്ടെയ്നര്‍ ലോറി കാറിലിടിച്ച് നാല്​ മരണം. ന്യൂമാഹി കുറിച്ചിയിൽ ഈയ്യത്തുങ്കാട് മഠത്തിന് സമീപം സൈനാബാഗ് ഹൗസിൽ ഇസ്മയിലി​​​െൻറ മകൻ അനസ് (19), പരയങ്ങാട് ഹൗസില്‍ ഹാരിസി​​​െൻറ മകൻ സഹീര്‍ (18), റൂഫിയ മൻസിലിൽ പി. നൗഷാദി​​​െൻറ മകൻ നിഹാല്‍ (18), സുലൈഖ മന്‍സിലില്‍ മുഹമ്മദ് തലത് ഇഖ്ബാൽ (20) എന്നിവരാണ് മരിച്ചത്. 

അപകടത്തിൽ മരിച്ച ഇഖ്ബാൽ ,നിഹാല്‍, സഹീര്‍, അനസ്
 

തിങ്കളാഴ്ച രാത്രി 7.30ഓടെയാണ് അപകടം. കണ്ണൂർ ഭാഗത്തുനിന്ന് വന്ന കണ്ടെയ്​നർ ലോറി എതിര്‍ദിശയിലേക്ക് പോകുന്ന കെ.എല്‍ 58 വി 3968 നമ്പര്‍ കാറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മുഹമ്മദ് തലത് ഇഖ്ബാൽ രാത്രി 10.30ഒാടെ കോഴിക്കോ​െട്ട സ്വകാര്യ ആശുപത്രിയിലാണ്​ ​മരിച്ചത്​. 
കോഴിക്കോട്ടുനിന്ന്​ വസ്ത്രമെടുത്ത് തിരിച്ചുവരുകയായിരുന്ന സംഘമാണ്​ അപകടത്തിൽപെട്ടത്​. 

ഇവരുടെ സുഹൃത്ത്​ ത്വല്‍ഹത്തിനെ പരിക്കുകളോടെ കോഴിക്കോ​െട്ട​ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫൈറൂസിയാണ്​ അനസി​​​െൻറ മാതാവ്. പ്ലസ് ടു വിദ്യാർഥിയായ സഹീറി​​​െൻറ മാതാവ്​ താഹിറ. റൂഫിയയാണ്​ നിഹാലി​​​െൻറ മാതാവ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsvatakaramalayalam news
News Summary - accident death- kerala news
Next Story