വാഹനാപകടങ്ങള്‍ വര്‍ധിക്കാതെ മരണം കുതിക്കുന്നു
text_fieldsകാസര്‍കോട്: സംസ്ഥാനത്ത് വാഹനാപകടങ്ങളുടെ എണ്ണം വര്‍ധിക്കാതെ മരണസംഖ്യ കുതിക്കുന്ന സവിശേഷ സാഹചര്യം. 2016ല്‍ മരണം റെക്കോഡിലത്തെി-4287. മരിക്കുന്നവരില്‍ 35 ശതമാനം മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരാണ്. ഇവരില്‍ 97 ശതമാനവും ഹെല്‍മറ്റ് ധരിക്കാതെ തലപൊട്ടി മരിക്കുന്നുവെന്നാണ് 2016 ഡിസംബര്‍ 31വരെയുള്ള അപകടമരണ സ്ഥിതിവിവര കണക്ക് വ്യക്തമാക്കുന്നത്.
റോഡുസുരക്ഷ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നതിന്‍െറ ലക്ഷണമായി, അപകടങ്ങള്‍ കൂടുന്നില്ല എന്നും യാത്രക്കാരില്‍ ഒരുഭാഗം ജീവന്‍രക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കാതെ മരണത്തിലേക്ക് പാഞ്ഞുകയറുന്നുവെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്. 2001 മുതല്‍ 2016 വരെയുള്ള അപകടങ്ങള്‍ പ്രതിവര്‍ഷം 38000നും 39000നും ഇടയിലാണ്. വാഹനങ്ങളുടെ എണ്ണമാണെങ്കില്‍ 2015ലെ 86027 എന്നത് 2016ല്‍ 87484 ആയി വര്‍ധിച്ചു. 2001ല്‍ 38361 അപകടങ്ങളില്‍ 49675 പേര്‍ക്ക് പരിക്കേറ്റപ്പോള്‍ 2674 പേര്‍ മരിച്ചു.
അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ 42363 അപകടം, 51124 പരിക്ക്, 3203 മരണം എന്നിങ്ങനെയാണ് കണക്ക്. 2010ല്‍ 35082 അപകടം, 41473 പരിക്ക്, 3950 മരണം, 2015ല്‍ അപകടം 39014, പരിക്ക് 43735, മരണം 4196 എന്നിങ്ങനെയാണ്.
2016ല്‍ 39420 അപകടങ്ങള്‍ക്ക് 44108 പേര്‍ക്ക് പരിക്കേല്‍ക്കുമ്പോള്‍ മരിച്ചത് 4287 പേരാണ്. അപകടമരണം 2001ന്‍െറ ഇരട്ടിയും സര്‍വകാല റെക്കോഡുമാണ്്. 15 വര്‍ഷമായി വാഹനാപകടത്തിന്‍െറയും പരിക്കേറ്റവരുടെയും കണക്ക് സമാനമായി പോകുമ്പോള്‍ മരണം ഇരട്ടിയായി കഴിഞ്ഞു. ‘മോട്ടോര്‍ വാഹന വകുപ്പ് നടത്തുന്ന റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങളുടെ ഫലമായി വാഹനങ്ങളുടെ വര്‍ധനക്കനുസരിച്ച് അപകടങ്ങള്‍ ഉണ്ടാകുന്നില്ല. എന്നാല്‍, മരണം കൂടുന്നത് യാത്രക്കാരന്‍ നിയമം പാലിക്കാത്തതാണ്-റോഡ് സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം. വിജയന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. മരിക്കുന്നവരില്‍ 35 ശതമാനവും ബൈക്ക് യാത്രക്കാരാണ്. 2015ലെ വാഹനാപകടങ്ങളില്‍ 4286 മരണത്തില്‍ 1338ഉം ബൈക്കപടത്തില്‍ മരിച്ചതാണ്.
ബൈക്കപകടത്തില്‍ മരിച്ചവരില്‍ 97 ശതമാനവും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. അമിതവേഗതയും മദ്യപാനവും ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ഉപയോഗിക്കാത്തതും മരണത്തിന് കാരണമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റോഡിന്‍െറ തകര്‍ച്ച കാരണമുണ്ടായ മരണമല്ല, മറിച്ച് റോഡ് മെച്ചപ്പെടുമ്പോള്‍ ഉണ്ടാകുന്ന അമിത വേഗതയാണ് മരണത്തിന്‍െറ മറ്റൊരു കാരണമെന്ന് വകുപ്പ് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
