എം.സി റോഡിൽ കാറിടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsചെങ്ങന്നൂർ: എം.സി റോഡിൽ കല്ലിശ്ശേരി പൊതുമരാമത്ത് ടി.ബി ജങ്ഷനിൽ കാർ ഇടിച്ച് പരിക്കേറ്റ സ്കൂട്ടർ യാത്രികൻ മരിച്ചു. ചെങ്ങന്നൂർ പാണ്ടവൻപാറ തെക്ക് പള്ളിമലയിൽ ജിനു ജോർജ്ജ് (55) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു അപകടം.
റോഡ് കുറുകെ കടക്കുകയായിരുന്ന ഇരുചക്ര വാഹനത്തിൽ ഇടിച്ച് നിയന്ത്രണം തെറ്റിയ കാർ മറ്റൊരു ഇരുചക്ര വാഹനത്തിലും തുടർന്ന് റോഡരികിൽ പച്ചക്കറിവില്പന നടത്തിയിരുന്ന ഇതരസംസ്ഥാനക്കാരൻ്റെ പെട്ടി ഓട്ടോയിലും ഇടിച്ചു. പച്ചക്കറി കച്ചവടം നടത്തിയിരുന്നയാളുടെ കാൽ ഒടിഞ്ഞു. രണ്ടാമത് ഇടിച്ച സ്കൂട്ടറിൽ യാത്രചെയ്ത പെൺകുട്ടിക്ക് നിസാര പരിക്കുണ്ട്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതര പരിക്കേറ്റ ജിനു മരിക്കുകയായിരുന്നു.
ദീർഘനാൾ വിദേശത്ത് ജോലിയിലായിരുന്ന ജിനു കഴിഞ്ഞ അഞ്ചു വർഷമായി നാട്ടിലുണ്ട്. ഭാര്യ: ഷൈജ. മക്കൾ: സ്നേഹ (നഴ്സിങ് വിദ്യാർഥിനി),സെൻ (എൻജിനീയറിങ് വിദ്യാർഥി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

