വാഹനാപകടം: തൊഴിലാളിക്ക് 2.63 കോടി നഷ്ടപരിഹാരം
text_fieldsതിരുവനന്തപുരം: ഇരുചക്ര വാഹനത്തിൽ യാത്രചെയ്യവേ കാറിടിച്ച് പര ിക്കേറ്റ് ശരീരം തളരുകയും സംസാരശേഷി നഷ്ടപ്പെടുകയും ചെയ്ത തൊ ഴിലാളിക്ക് പലിശ ഉൾപ്പെടെ 2.63 കോടി രൂപ നഷ്ടപരിഹാരം അനുവദിച്ച് ത ിരുവനന്തപുരം മോേട്ടാർ ആക്സിഡൻറ് ക്ലയിംസ് ട്രൈബ്യൂണൽ വിധി.
തിരുവനന്തപുരം വെള്ളൈക്കടവ് പാണങ്കര ശോഭാ ഭവനിൽ എൻ.എസ്. ഹരികുമാർ തിരുവനന്തപുരം എം.എ.സി.ടി കോടതിയിൽ ഫയൽ ചെയ്ത കേസിലാണിത്. 1,99,37,250 രൂപയും കേസ് ഫയൽചെയ്ത 2015 മാർച്ച് മുതൽ എട്ട് ശതമാനം പലിശയും കോർട്ട് ഫീസായി 2,99,373 രൂപയും കോടതി ചെലവായി 16,97,843 രൂപയും ഹരജിക്കാരന് നൽകാനാണ് ജഡ്ജി കെ.ഇ. സാലിഹ് വിധിച്ചത്.
അപകടത്തിൽപെട്ട കാർ ഇൻഷുർ ചെയ്ത െഎ.സി.െഎ.സി.െഎ ലൊംബാർഡ് ജനറൽ ഇൻഷുറൻസ് കമ്പനി ഒരു മാസത്തിനകം തുക കോടതിയിൽ കെട്ടിവെക്കണം. വേളി ഇംഗ്ലീഷ് ഇന്ത്യൻ േക്ല എന്ന സ്വകാര്യ സ്ഥാപനത്തിലെ ഫിറ്ററായ ഹരികുമാർ 2014 ജൂലൈ 20ന് രാവിലെ കവടിയാർ-വെള്ളയമ്പലം റോഡിൽ മോേട്ടാർ സൈക്കിളിൽ വരുേമ്പാഴാണ് കാറിടിച്ചത്.
സംസ്ഥാനത്തെ മോേട്ടാർ ആക്സിഡൻറ് െക്ലയിംസ് ട്രൈബ്യൂണലുകളിൽ ഇതുവരെ വിധിച്ച ഏറ്റവുംവലിയ നഷ്ടപരിഹാര തുകയാണിത്. നടൻ ജഗതി ശ്രീകുമാർ ഉയർന്ന തുക നഷ്ടപരിഹാരം നേടിയിട്ടുണ്ടെങ്കിലും അത് ഇൻഷുറൻസ് കമ്പനിയുമായുള്ള ഒത്തുതീർപ്പിലൂടെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
