വാഹനാപകടം: യുവാവിന് 1.52 കോടി നഷ്ടപരിഹാരം നൽകാൻ വിധി
text_fieldsപാലാ: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന് 1.52 കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. പാലാ മോട്ടോർ ആക്സിഡൻറ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി കെ. കമനീസാണ് നാഷനൽ ഇൻഷുറൻസ് കമ്പനിക്കെതിരെ വിധി പ്രഖ്യാപിച്ചത്.
കോട്ടയം തിരുവഞ്ചൂർ കിഴക്കേമൂല ഇല്ലം മണികുമാറിെൻറ മകൻ വിനായക് എം. കുമാറിന് 2016 ഡിസംബർ ആറിന് പൊൻകുന്നത്തിന് സമീപം വിഴിക്കത്തോടുണ്ടായ വാഹനാപകടത്തിലാണ് പരിക്കേറ്റത്. ഡൽഹിയിൽ സി.എക്ക് പഠിച്ചിരുന്ന വിനായക് ശബരിമല ദർശനം കഴിഞ്ഞ് ബന്ധുക്കൾക്കൊപ്പം മടങ്ങിവരും വഴി സഞ്ചരിച്ചിരുന്ന കാർ മുന്നിൽ പോയിരുന്ന മിനി ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. കഴുത്തിനുതാഴെ പരിക്കേറ്റ വിനായക് ഏറെനാളായി തളർന്നുകിടപ്പിലായിരുന്നു.

