Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകടം മാ​താ​വി​െൻറ...

അപകടം മാ​താ​വി​െൻറ വീ​ടി​ന് മു​ന്നി​ൽ; ക​ണ്ണീ​രോ​ർ​മ​യാ​യി ഐ​ദി​ൻ

text_fields
bookmark_border
Accident caused lorry carrying construction materials
cancel

മ​മ്പാ​ട്: ടി​പ്പ​റി​ടി​ച്ച്​ ര​ണ്ട​ര വ​യ​സ്സു​കാ​ര​ൻ​ മ​രി​ച്ച​ത്​ നാ​ടി​നെ ക​ണ്ണീ​രി​ലാ​ഴ്​​ത്തി. കാ​ളി​കാ​വ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പം താ​മ​സി​ക്കു​ന്ന കു​രി​ക്ക​ൾ സി​നാ​ൻ-​റി​സ്​​വാ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ഐ​ദി​നാ​ണ്​ മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത് മ​ണി​യോ​ടെ കു​ട്ടി​യു​ടെ മാ​താ​വി​െൻറ വീ​ടി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.പ്ര​ദേ​ശ​ത്ത് റോ​ഡി​െൻറ കോ​ണ്‍ക്രീ​റ്റ് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.ഇ​വി​ടേ​ക്ക് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി വ​ന്ന ലോ​റി ക​യ​റി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ചെ​റി​യ പോ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് മെ​യി​ന്‍ റോ​ഡി​ല്‍ നി​ന്നു മെ​റ്റ​ലു​മാ​യി വ​ന്ന ലോ​റി​യു​ടെ മു​ന്നി​ലെ​യും പി​റ​കി​ലെ​യും ച​ക്ര​ങ്ങ​ള്‍ ഐ​ദി​െൻറ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു.

റോ​ഡി​നോ​ട് ചേ​ര്‍ന്ന് ത​ന്നെ​യാ​ണ് ഐ​ദി​െൻറ മാ​താ​വി​െൻറ വീ​ട്. ലോ​റി റി​വേ​ഴ്സി​ലാ​യി​രു​ന്ന​തി​നാ​ല്‍ ഡ്രൈ​വ​ര്‍ കു​ട്ടി​യെ ക​ണ്ടി​രു​ന്നി​ല്ല. കു​ട്ടി പെ​ട്ടെ​ന്ന് റോ​ഡി​ലേ​ക്ക്​​ ഓ​ടി​യെ​ത്തി​യ​താ​കാ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത്.

ദി​വ​സ​ങ്ങ​ള്‍ക്ക് മു​മ്പ് ഉ​മ്മ​യൊ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് വി​രു​ന്നു വ​ന്ന​താ​യി​രു​ന്നു. പി​താ​വ് സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലാ​ണ്. ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ഇ​ദ്ദേ​ഹം പോ​യ​ത്. ഐ​ദി​െൻറ മൃ​ത​ദേ​ഹം നി​ല​മ്പൂ​ര്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ലെ പോ​സ്​​റ്റ്​ മോ​ർ​ട്ട​ത്തി​ന്​ ​േശ​ഷം ഖ​ബ​റ​ട​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lorryaccident
News Summary - Accident caused lorry carrying construction materials
Next Story