Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടം;...

വാഹനാപകടം; ആശുപത്രിയിലെത്തിച്ച യുവതിയിൽ നിന്ന്​ കഞ്ചാവ് പിടികൂടി

text_fields
bookmark_border
cannabis
cancel
camera_alt

ചി​കി​ത്സ​​ക്കെ​ത്തി​യ യു​വ​തി​യി​ൽ നി​ന്ന്​ ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യ ക​ഞ്ചാ​വ്

അ​ഞ്ച​ൽ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വ​തി​ക്ക്​ പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ, ക​ഞ്ചാ​വ് ക​ണ്ടെ​ത്തി.

അ​ഞ്ച​ൽ ഏ​റം സ്വ​ദേ​ശി​യാ​യ യു​വാ​വി​നോ​ടൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച വ​ർ​ക്ക​ല സ്വ​ദേ​ശി​നി ബേ​ബി ഷ​ക്കീ​ല (42)യാ​ണ് വീ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​രു​കോ​ണി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യു​വ​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ അ​ഞ്ച​ലി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ഴാ​ണ്​ ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

എ​ന്നാ​ൽ, ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​ര​മ​റി​യി​ച്ചി​ട്ടും സം​ഭ​വം പൊ​ലീ​സ് ഗൗ​ര​വ​മാ​യി​ട്ടെ​ടു​ത്തി​ല്ലെ​ന്നും ഉ​യ​ർ​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. യു​വ​തി​യു​ടെ കൂ​ടെ​വ​ന്ന യു​വാ​വി​നെ പൊ​ലീ​സ് വി​ട്ട​യ​ച്ചു.

ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ല്ല. യു​വ​തി​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsAccidentCannabis
News Summary - accident-cannabis was seized from the woman who was taken to the hospital
Next Story