Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അടൂരിലെ മിത്രപുരത്ത് വാഹനാപകടം; രണ്ട് യുവാക്കൾ മരിച്ചു
text_fieldsbookmark_border
മരിച്ച അമൽ, നിശാന്ത്
മിത്രപുരം: അടൂർ മിത്രപുരത്ത് എം.സി. റോഡിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. അടൂർ അമ്മകണ്ടകര സ്വദേശികളായ അമൽ (20), നിശാന്ത് (23) എന്നിവരാണ് മരിച്ചത്. ഇന്നലെ അർധരാത്രി ബൈക്കും ബസും കൂട്ടിയിടിച്ചാണ് അപകടം.
അമലും നിശാന്തും മിത്രപുരത്തിന് സമീപം വായനാശാല ജംങ്ഷനിൽ പ്രവർത്തിക്കുന്ന സൂപ്പർ മാർക്കറ്റിലെ ജീവനക്കാരാണ്. കട അടച്ച ശേഷം ബൈക്കിൽ പെട്രോൾ നിറച്ച ശേഷം ഇരുവരും വീട്ടിലേക്ക് പോവുകയായിരുന്നു.
ടൂറിസ്റ്റ് ബസുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. ഗുരുതര പരിക്കേറ്റ രണ്ടു പേരെയും അടൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വാഹനാപകടം കണ്ട ചാണ്ടി ഉമ്മൻ എം.എൽ.എയാണ് പൊലീസിനെ വിളിച്ചു വരുത്തി രക്ഷാപ്രവർത്തനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

