You are here

ആര്യയുടെ വിളി കേൾക്കാൻ ഇനി അച്ഛനില്ല

  • വാഹനാപകടം: ഒരു വർഷത്തിലേറെയായി അബോധാവസ്​ഥയിൽ ആയിരുന്ന രാജൻ മരിച്ചു

00:06 AM
20/01/2020
ആര്യയും അച്ഛൻ രാജനും (ഫയൽ ചിത്രം)

കോ​ഴി​ക്കോ​ട്​: ആ​ര്യ​യു​ടെ വി​ളി കേ​ൾ​ക്കാ​ൻ ഇ​നി അ​ച്ഛ​ൻ രാ​ജ​നി​ല്ല. റോ​ഡ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ്​ ഒ​രു വ​ർ​ഷ​ത്തി​​ലേ​റെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ഴി​ഞ്ഞ മ​ലാ​പ്പ​റ​മ്പ്​ സ്വ​ദേ​ശി രാ​ജ​ൻ (48) ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മ​രി​ച്ചു. മ​ക​ളു​ടെ ശ​ബ്​​ദം കേ​ട്ടാ​ൽ രാ​ജ​​​െൻറ ഒാ​ർ​മ തി​രി​ച്ചു​കി​ട്ടി​യേ​ക്കാ​മെ​ന്ന ഡോ​ക്​​ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ച്ഛ​ന​രി​കി​ലി​രു​ന്ന്​ ഉ​റ​ക്കെ വാ​യി​ച്ച്​​ പ​ഠി​ച്ച ‘പൊ​ന്നൂ​ട്ടി’ എ​ന്ന ആ​ര്യ ക​ഴി​ഞ്ഞ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഫു​ൾ എ ​പ്ല​സ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 

മ​ലാ​പ്പ​റ​മ്പ്​ വ​നി​ത പോ​ളി​ടെ​ക്​​നി​ക്കി​നു​ സ​മീ​പം പാ​പ്പി​നി​വ​ട്ട​ത്ത്​ രാ​ജ​​​െൻറ ക​ദ​ന​ക​ഥ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യ​റി​ഞ്ഞ്​ നി​ര​വ​ധി പേ​ർ സ​ഹാ​യ​ഹ​സ്​​ത​വു​മാ​യി എ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന്​ നാ​ലു​ മാ​സ​ത്തോ​ളം തി​രു​നാ​വാ​യ​യി​ൽ ഫി​സി​യോ​തെ​റ​പ്പി​യി​ലാ​യി​രു​ന്നു രാ​ജ​ൻ. ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ​വീ​ട്ടി​ൽ​വെ​ച്ച്​ സ്ഥി​തി വ​ഷ​ളാ​വു​ക​യും മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ മ​രി​ക്കു​ക​യു​മാ​യി​രു​ന്നു.ഗ്യാ​സ്​ പൈ​പ്പ്​​ലൈ​ൻ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന രാ​ജ​ന്​ 2018ലെ ​ക്രി​സ്​​മ​സ്​ ദി​ന​ത്തി​ലാ​ണ്​ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്.

സു​ഹൃ​ത്തി​​​െൻറ മ​ക​ളു​ടെ വി​വാ​ഹ​നി​ശ്ച​ത്തി​ന്​ ഏ​റ്റു​മാ​നൂ​രി​ൽ പോ​യ​താ​യി​രു​ന്നു. റോ​ഡ്​ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ഓ​ട്ടോ ഇ​ടി​ച്ച്​ ത​ല​ക്ക്​ പ​രി​ക്കേ​റ്റ്​ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി. കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. ത​ല​യോ​ട്ടി​ക്കു​ള്ളി​ൽ ര​ക്ത​സ്രാ​വ​വും നീ​രും ക​ണ്ട​തോ​ടെ ത​ല​യോ​ട്ടി​യു​െ​ട ഒ​രു​ഭാ​ഗം പു​റ​ത്തെ​ടു​ത്ത്​ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. ബോ​ധം തി​രി​ച്ചു​കി​ട്ടി​യാ​ൽ മാ​ത്ര​മേ ശ​സ്​​ത്ര​ക്രി​യ ന​ട​ത്താ​ൻ പ​റ്റു​മാ​യി​രു​ന്നു​ള്ളൂ. ഈ ​ദു​ര​ന്ത​ത്തി​നി​ട​യി​ലും അ​ച്ഛ​ന​രി​കി​ലി​രു​ന്ന്​ ഉ​റ​ക്കെ വാ​യി​ച്ച്​ പ​ഠി​ച്ചാ​ണ്​ ആ​ര്യ പ​ത്താം ക്ലാ​സി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​ത്.

നി​ര​വ​ധി സം​ഘ​ട​ന​ക​ൾ ആ​ര്യ​യു​ടെ പ​ഠ​ന​ച്ചെ​ല​വി​നാ​യി പ​ണം ന​ൽ​കി​യി​രു​ന്നു. മാ​തൃ​സ്നേ​ഹം ട്ര​സ്​​റ്റ്​ വീ​ട്​ നി​ർ​മി​ക്കാ​മെ​ന്ന്​ ഏ​റ്റെ​ങ്കി​ലും സ്​​ഥ​ലം വാ​ങ്ങി ന​ൽ​കാ​മെ​ന്ന്​ വാ​ഗ്​​ദാ​നം ചെ​യ്​​ത സം​ഘ​ട​ന പി​ന്നീ​ട്​ താ​ൽ​പ​ര്യം കാ​ണി​ക്കാ​തി​രു​ന്ന​തോ​ടെ ആ​ര്യ​യും അ​ച്ഛ​നും അ​മ്മ​യും വാ​ട​ക​വീ​ട്ടി​ൽ തു​ട​രു​ക​യാ​യി​രു​ന്നു. ഫി​സി​യോ​തെ​റ​പ്പി​ക്കു​ശേ​ഷം രോ​ഗ​സ്ഥി​തി അ​ൽ​പം ഭേ​ദ​മാ​യി​രു​ന്നു. ആ​ര്യ പ്രോ​വി​ഡ​ൻ​സ്​ ഗേ​ൾ​സ്​ ഹ​യ​ർ​െ​സ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​​ൽ പ്ല​സ്​ വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പി.​വി. സ​ബി​ത​യാ​ണ്​ രാ​ജ​​​െൻറ ഭാ​ര്യ. സം​സ്​​കാ​രം ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ മാ​വൂ​ർ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ൽ ന​ട​ന്നു.

Loading...
COMMENTS