Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജങ്കാറില്‍നിന്ന് കാര്‍ പുഴയില്‍ വീണ് വയോധിക മരിച്ചു

text_fields
bookmark_border
ജങ്കാറില്‍നിന്ന് കാര്‍ പുഴയില്‍ വീണ് വയോധിക മരിച്ചു
cancel

ആലുവ: ജങ്കാറില്‍നിന്ന് കാര്‍ പുഴയിലേക്ക് വീണ് കാറിലുണ്ടായിരുന്ന വയോധിക മരിച്ചു. പറമ്പയം എളമന പരേതനായ മൈമി എന്ന കുഞ്ഞുമുഹമ്മദിന്‍െറ ഭാര്യ ഖദീജ ബീവി (83) ആണ് മരിച്ചത്.കാറിലുണ്ടായിരുന്ന ഖദീജയുടെ മകന്‍ അബൂബക്കര്‍, മകള്‍ ഫാത്തിമ ബീവി, മകന്‍െറ ഭാര്യ റഷീദ എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആലുവ തോട്ടുമുഖത്തെ ചൊവ്വര കടത്തില്‍ ശനിയാഴ്ച ഉച്ചക്ക് 2.45ഓടെയായിരുന്നു അപകടം. ചൊവ്വര അങ്ങാടിക്കടവ് ജെട്ടിയില്‍നിന്ന് തോട്ടുമുഖത്തേക്ക് വരുന്നതിനാണ് ജങ്കാറില്‍ കയറിയത്. 

തോട്ടുമുഖം ഭാഗത്തെ ജെട്ടിയില്‍ ജങ്കാര്‍ അടുപ്പിക്കാനായി തിരിക്കുന്നതിനിടെയായിരുന്നു അപകടം. ഉടനെ ജങ്കാറിലുണ്ടായിരുന്നവര്‍ ചേര്‍ന്ന് കാറില്‍നിന്ന് നാലുപേരെയും പുറത്തെടുത്ത് ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഖദീജയെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് കേസെടുത്തു.
മക്കള്‍: പരേതനായ ഹൈദരാലി, അബ്ദുല്‍  കരീം (ഗള്‍ഫ്), അബൂബക്കര്‍ (കൊച്ചി റിഫൈനറി), അബ്ബാസ് (ഗള്‍ഫ്), ബീപാത്തു, ഐഷ, റഹ്മത്ത്, ത്വയ്യിബ, ആമിന, നസീമ. മരുമക്കള്‍: ഖദീജ ബീവി, റംല, റഷീദ, ജുബൈരിയ, അശ്റഫ്, പരീത്, സലീം, ബീരാന്‍കുഞ്ഞ്, സഗീര്‍, ഉസ്മാന്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident in aluva
Next Story