Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനായ കുറുകെചാടി...

നായ കുറുകെചാടി ബൈക്കിൽനിന്ന് തെറിച്ചുവീണയാൾക്ക് തോൾ എല്ലിന് ശസ്ത്രക്രിയ

text_fields
bookmark_border
stray dog
cancel
camera_alt

ശസ്ത്രക്രിയക്ക് വിയേനായ ജയിംസ് ആശുപത്രിയിൽ 

അങ്കമാലി: തെരുവ് നായ് കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചു വീണ് സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ തോൾ എല്ലിന് ശസ്ത്രക്രിയക്ക് വിധേയനാക്കി. പത്ര ഏജന്‍റിനെ ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ നെടുമ്പാശ്ശേരി മേയ്ക്കാട് മടത്തിങ്കൽ വീട്ടിൽ ജയിംസിന്‍റെ ( 56) വലതു കൈയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്.

മൂന്നാഴ്ച മുമ്പ് എളവൂർ ഭാഗത്തായിരുന്നു അപകടം. പുലർച്ചെ പത്ര വിതരണത്തിനായി ബൈക്കിൽ പോകുമ്പോൾ റോഡിൽ തലങ്ങും വിലങ്ങും ഓടിയ നായയിൽ തട്ടി ജയിംസ് റോഡിൽ തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ ശരീരമാസകലം പരിക്കേറ്റ് ചോര വാർന്നൊഴുകി. വലത് കൈ അനക്കാനാകാത്ത സ്ഥിതിയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ കുറുമശ്ശേരിയിലെയും പിന്നീട് അങ്കമാലിയിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് വിധേയനായി. തുടർന്ന് വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അതിനിടെ കൈ വേദന രൂക്ഷമായി. ചാലക്കുടി സെന്‍റ് ജയിംസ് ആശുപത്രിയിലെത്തി പരിശോധിച്ചപ്പോഴാണ് തോൾ എല്ലിന് പരിക്കേറ്റത് കണ്ടെത്തിയത്. തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു.

15വർഷത്തോളമായി പത്ര ഏജന്‍റായി പ്രവർത്തിക്കുന്ന ജയിംസ് അപകടത്തിനിരയായതോടെ ജീവിതം വഴിമുട്ടി നിൽക്കുകയാണ്. സംഭവത്തെ തുടർന്ന് ചെങ്ങമനാട് പൊലീസിലും പാറക്കടവ് പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stray dogbike accident
News Summary - Accident after dog jumps in front of bike
Next Story