Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യാത്രയ്ക്കിടെ കൈ പുറത്തിട്ടു; ഇലക്ട്രിക് പോസ്റ്റിലിടിച്ച് കൈ അറ്റു, ചോര വാർന്ന് ദാരുണാന്ത്യം
text_fieldsbookmark_border
തിരുവനന്തപുരം: വിഴിഞ്ഞത്ത് ബസ് യാത്രയ്ക്കിടെ കൈ പുറത്തേക്കിട്ട് യാത്ര ചെയ്ത മധ്യവയസ്ക്കന് ദാരുണാന്ത്യം. പുളിങ്കുടി സ്വദേശി ബെഞ്ചിലാസ് (55) ആണ് രക്തം വാർന്ന് മരിച്ചത്.
ഇയാളുടെ കൈ വൈദ്യുത പോസ്റ്റിലിടിച്ച് പൂര്‍ണമായി അറ്റുപോയിരുന്നു. അമിതരക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
ബസ് വളവ് തിരിഞ്ഞപ്പോൾ സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. അപകടം നടന്നയുടൻ തന്നെ യാത്രക്കാർ ചേർന്ന് ബെഞ്ചിലാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Next Story

