Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅക്കാദമികളിൽ ഒരുശ്രദ്ധ...

അക്കാദമികളിൽ ഒരുശ്രദ്ധ വേണം; മന്ത്രിയോട് ടി. പത്മനാഭന്റെ ഉപദേശം

text_fields
bookmark_border
അക്കാദമികളിൽ ഒരുശ്രദ്ധ വേണം; മന്ത്രിയോട് ടി. പത്മനാഭന്റെ ഉപദേശം
cancel
camera_alt

ഒ​രു​സ്വ​കാ​ര്യം....ക​ണ്ണൂ​രി​ലെ​ത്തി​യ സാ​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ടി. ​പ​ത്മ​നാ​ഭ​നെ കാ​ണാ​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ വ​സ​തി​യി​ലെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി​യു​ടെ ചെ​വി​യി​ൽ സ്വ​കാ​ര്യം പ​റ​യു​ന്നു. സ​മീ​പം ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ വി​വി​ധ അ​ക്കാ​ദ​മി​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ പ​ല ക​ള്ള​ന്മാ​രും ശ്ര​മം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അ​ക്കാ​ര്യ​ത്തി​ൽ ഒ​രു​ശ്ര​ദ്ധ വേ​ണ​മെ​ന്നും സാം​സ്കാ​രി​ക മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥി​ന് ടി. ​പ​ത്മ​നാ​ഭ​ന്റെ ഉ​പ​ദേ​ശം.

വി.​ഡി. സ​തീ​ശ​ൻ സ​ർ​ക്കാ​റി​ൽ പ്ര​തീ​ക്ഷ​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യാ​​യ​ശേ​ഷം പി.​സി. വി​ഷ്ണു​നാ​ഥ് കാ​ണാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ടി. ​പ​ത്മ​നാ​ഭ​ന്റെ ഉ​പ​ദേ​ശം.

‘ഒ​ന്നും കി​ട്ടാ​ൻ​വേ​ണ്ടി​യ​ല്ല ഈ ​സ​ർ​ക്കാ​റി​നെ പി​ന്തു​ണ​ക്കു​ന്ന​ത്. ഞാ​ൻ വ​ർ​ഷ​ങ്ങ​ളാ​യി​ട്ട് ഖ​ദ​റാ​ണ് ധ​രി​ക്കു​ന്ന​ത്. പ​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും ഖ​ദ​ർ ഉ​​പ​യോ​ഗി​ക്കാ​ൻ മ​ടി​ക്കു​ക​യാ​ണ്.

ന്യൂ​ജെ​ൻ കോ​ൺ​ഗ്ര​സു​കാ​ർ ഖ​ദ​റി​നെ പുഛി​ക്കു​ന്നു​മു​ണ്ട്. ഇ​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു കാ​ണു​മ​ല്ലോ’. ഇ​തെ​ല്ലാം പ​റ​ഞ്ഞ​ശേ​ഷ​മാ​ണ് മ​ന്ത്രി​യോ​ട് ഒ​രു​സ്വ​കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞ് അ​ക്കാ​ദ​മി​ക​ളു​ടെ കാ​ര്യം ധ​രി​പ്പി​ച്ച​ത്. ടി.​ഒ. മോ​ഹ​ന​ൻ എം.​എ​ൽ.​എ​യും മ​ന്ത്രി​യു​ടെ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Culture MinisterT. PadmanabhanPC Vishnunath
News Summary - Academies need attention; T. Padmanabhan's advice to the minister
Next Story