Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാധ്യമലോകത്തെ...

മാധ്യമലോകത്തെ ശുദ്ധീകരിക്കാൻ അക്കാദമിക ഇടപെടലുകൾ അനിവാര്യം -ശശികുമാർ

text_fields
bookmark_border
മാധ്യമലോകത്തെ ശുദ്ധീകരിക്കാൻ അക്കാദമിക ഇടപെടലുകൾ അനിവാര്യം -ശശികുമാർ
cancel
camera_alt

ആലുവ യു.സി കോളജിലെ ത്രിദിന ദേശീയ സെമിനാർ മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ ഉദ്ഘാടനം ചെയ്യുന്നു


ആലുവ: മാധ്യമ ലോകത്തെ ശുദ്ധീകരിക്കുന്നതിൽ അക്കാദമിക ഇടപെടലുകൾക്ക് വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ. ആലുവ യു.സി കോളജ് മലയാള വിഭാഗത്തിലെ വിദ്വാൻ പി.ജി. നായർ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച ‘മാധ്യമം; സമകാലിക വായനകൾ’ എന്ന വിഷയത്തിലുള്ള ത്രിദിന ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാനേജർ ഡോ. കെ.പി. ജോസഫ് അധ്യക്ഷത വഹിച്ചു. രാം മോഹൻ പാലിയത്ത് മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഭൂമി മലയാളം ഗവേഷണ ജേണലിൻ്റെ 18-ാം ലക്കം മാനേജർ ഡോ. കെ.പി. ഔസേപ്പ് പ്രകാശനം ചെയ്തു. വിദ്വാൻ പി.ജി. നായർ സ്മാരക ട്രസ്റ്റ് അംഗം ഡോ: കെ.എസ്. സജി പുസ്തകം ഏറ്റുവാങ്ങി. ഡോ: വിധു നാരായൺ പുസ്തകം പരിചയപ്പെടുത്തി.

വകുപ്പധ്യക്ഷൻ ഡോ: സിബു എം. ഈപ്പൻ, യൂനിയൻ ചെയർപേഴ്സൺ ടി. ഗോപിക, സെമിനാർ കോഓഡിനേറ്റർ ഡോ: സജു മാത്യു എന്നിവർ സംസാരിച്ചു. സെമിനാറിൻ്റെ ആദ്യ ദിവസം സി. ജോസി ജോസഫ്, ഡോ. ആർ. വിദ്യ, കെ.എ. ജോണി, ഡോ. ടി.വി. സുനീത, ഡോ: തോമസ് പനക്കളം, ഇ. മുഹമ്മദ് ദാവൂദ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ: സിബു മോടയിൽ, ഡോ:വിധു നാരായൺ എന്നിവർ മോഡറേറ്റർമാർ ആയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediasasikumaracademic
News Summary - Academic interventions are essential to purify the media world - Sasikumar
Next Story