Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസീറ്റൊഴിവ്​ നികത്താൻ...

സീറ്റൊഴിവ്​ നികത്താൻ അക്കാദമിക്​ കലണ്ടർ പരിഷ്കരിക്കും -മന്ത്രി

text_fields
bookmark_border
സീറ്റൊഴിവ്​ നികത്താൻ അക്കാദമിക്​ കലണ്ടർ പരിഷ്കരിക്കും -മന്ത്രി
cancel

കൊ​ച്ചി: കേ​ര​ള​ത്തി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ഡ്​​മി​ഷ​ൻ തേ​ടി പോ​കു​ന്ന അ​വ​സ്ഥ പ​രി​ഹ​രി​ക്കു​മെ​ന്ന്​ മ​ന്ത്രി റോ​ജി എം. ​ജോ​ൺ. അ​തി​നാ​യി സം​സ്ഥാ​ന​ത്തെ അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ പ​രി​ഷ്ക​രി​ക്കും.

അ​തു​പോ​ലെ, മ​റ്റ്​ സം​സ്ഥാ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​പ്പോ​ൾ കേ​ര​ള​ത്തി​ൽ അ​ഡ്​​മി​ഷ​ൻ എ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യു​ണ്ട്. ഇ​വി​ട​ത്തെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ട സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാ​ണ​ത്. അ​തി​ൽ മാ​റ്റം​വ​രു​ത്താ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ൽ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത്​ പ​രി​ഹ​രി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ മാ​നേ​ജ്​​മെ​ന്‍റ്​ അ​സോ​സി​യേ​ഷ​ൻ, സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. സീ​റ്റൊ​ഴി​വ്​ നി​ക​ത്താ​ൻ ന​മ്മു​ടെ സം​വി​ധാ​ന​ത്തി​ൽ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണം. അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​ർ അ​നു​സ​രി​ച്ചു​ള്ള പ​രീ​ക്ഷ​ക​ളും ഫ​ല​ങ്ങ​ളു​മൊ​ക്കെ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ വൈ​കി​യാ​ണ്​.

അ​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ൾ കാ​ത്തു​നി​ൽ​ക്കാ​തെ മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​യി സീ​റ്റ്​ ഉ​റ​പ്പാ​ക്കു​ന്നു. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക്​ ഇ​വി​ടെ​ത​ന്നെ അ​ഡ്​​മി​ഷ​ൻ ല​ഭി​ക്കും​വി​ധം അ​ക്കാ​ദ​മി​ക്​ ക​ല​ണ്ട​റി​ൽ മാ​റ്റം​വ​രു​ത്തും. ഡി​സം​ബ​ർ മു​ത​ൽ അ​തി​നു​ള്ള ത​യാ​റെ​ടു​പ്പ്​ തു​ട​ങ്ങു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പെൺകുട്ടികളിൽ ഒന്നാം റാങ്ക്​ വിസ്മയക്ക്

​​​കൊ​ച്ചി: എ​ൻ​ജീ​നി​യ​റി​ങ്ങി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം റാ​ങ്ക്​ പൊ​തു​വി​ഭാ​ഗ​ത്തി​ൽ മൂ​ന്നാം റാ​ങ്ക്​ നേ​ടി​യ തൃ​ശൂ​ർ എ​ര​വ​ത്തൂ​ർ കൊ​ച്ചു​ക​ട​വ്​ കോ​ഴി​പ്പി​ള്ളി വീ​ട്ടി​ൽ ​കെ.​ആ​ർ. വി​സ്മ​യ​ക്ക്​. ക​ണ്ണൂ​ർ പ​രി​യാ​രം ഓ​ണ​പ്പ​റ​മ്പ് സൈ​ന​ബ മ​ൻ​സി​ലി​ൽ ഫാ​ത്തി​മ​ത്തു​ൽ സ​ൻ​ഹ ര​ണ്ടാം റാ​ങ്ക്​ നേ​ടി. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ തൃ​ശൂ​ർ വി​യ്യൂ​ർ പ​തു​ക്കാ​ട്​ സൗ​പ​ർ​ണി​ക​യി​ൽ സൗ​ര​വ്​ സു​നി​ൽ ഒ​ന്നാം റാ​ങ്ക്​ നേ​ടി. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കേ​ള​ജ്​ കു​മാ​ര​പു​രം ക​ലാ​കൗ​മു​ദി ലെ​യ്​​നി​ൽ ഗൗ​രി ശ​ങ്ക​ര​ത്തി​ൽ ജി​യ മ​നോ​ജ്​ ര​ണ്ടാം റാ​ങ്ക്​ നേ​ടി. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​കോ​ട്​ പെ​ര​ള ബേ​ജ കു​ടു​ലു ക്ഷേ​ത്ര റേ​ഡി​ൽ ശ്രീ​മാ​ഹ​മ്മൈ കൃ​പ ഹൗ​സി​ൽ ഹേ​മ​ന്ത്​ പി.​എം. റാം ​ഒ​ന്നാം റാ​ങ്ക്​ ക​ര​സ്ഥ​മാ​ക്കി. കോ​ട്ട​യം പു​തു​പ്പ​ള്ളി ത​ല​പ്പാ​ടി പൊ​റ്റ​ക്ക​ൽ ഹൗ​സി​ൽ ജോ​ഹ​ന്ന സു​നി​ലി​നാ​ണ് ര​ണ്ടാം റാ​ങ്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ministerseat vacancyacademic calendarrevisedRoji M. John M.L.A
News Summary - Academic calendar will be revised to fill vacant seats - Minister
Next Story